---
title: "  ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല:  യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ "
english_title: "Clashes between youths and ambulance drivers in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339805/clashes-between-youths-and-ambulance-drivers-in-kottayam"
published_at: "2026-02-03T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981906e2f425_clash.jpg"
keywords: []
---

#   ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല:  യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ 

> **Lead Summary:** **കോട്ടയം: ** ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം . കോട്ടയം മെഡിക്കൽ കോളേജിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം.

## Article Content

**കോട്ടയം: ** ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം . കോട്ടയം മെഡിക്കൽ കോളേജിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം.

പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

മൂന്ന് ആംബുലസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘർഷ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339805/clashes-between-youths-and-ambulance-drivers-in-kottayam)