---
title: "സിനിമയെ വെല്ലുന്ന കവർച്ച ....! പട്ടാപ്പകൽ  ജ്വല്ലറിയിൽ നിന്ന്  ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"
english_title: "Jewelry store robbery in Richmond, UK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339800/jewelry-store-robbery-in-richmond-uk"
published_at: "2026-02-03T11:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69818b3acb519_robbery.jpg"
keywords: []
---

# സിനിമയെ വെല്ലുന്ന കവർച്ച ....! പട്ടാപ്പകൽ  ജ്വല്ലറിയിൽ നിന്ന്  ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **ബ്രിട്ടൻ: ** ബ്രിട്ടനിലെ റിച്ച്മണ്ടിൽ സിനിമയെ വെല്ലുന്ന രീതിയിൽ ജ്വല്ലറി കവർച്ച. വൻ കൂടവുമായി എത്തി ജ്വല്ലറിയുടെ ചില്ല് തകർത്ത് ആഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു .

## Article Content

**ബ്രിട്ടൻ: ** ബ്രിട്ടനിലെ റിച്ച്മണ്ടിൽ സിനിമയെ വെല്ലുന്ന രീതിയിൽ ജ്വല്ലറി കവർച്ച. വൻ കൂടവുമായി എത്തി ജ്വല്ലറിയുടെ ചില്ല് തകർത്ത് ആഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു .

ശനിയാഴ്ച രാവിലെ പത്തരയോടെയാണ്  ബ്രിട്ടനിലെ റിച്ച്മണ്ടിലെ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്. രണ്ട് പുരുഷന്മാർ ജ്വല്ലറിക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങളുമായി മുങ്ങിയത്.

കടയിലുള്ളവർക്ക് സംഭവിക്കുന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ആയുധധാരികളായ അക്രമികൾ ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ഗ്രിഗറി ആൻ കോ എന്ന ജ്വല്ലറിയാണ് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത്.

മാസ്ക് ധരിച്ച് തലയും മുഖവും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് അക്രമികൾ എത്തിയത്. കയ്യിൽ കരുതിയ നീല നിറത്തിലുള്ള ബാഗിലേക്ക് ആഭരണങ്ങൾ വാരിയിട്ടാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339800/jewelry-store-robbery-in-richmond-uk)