---
title: "'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി"
english_title: "motor vehicle department honors private bus driver shinoj for saving child in kodiyathur kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339798/motor-vehicle-department-honors-private-bus-driver-shinoj-for-saving-child-in-kodiyathur-kozhikode"
published_at: "2026-02-03T11:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69818a8c23c96_shinoj.jpg"
keywords: []
---

# 'ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി'; കോഴിക്കോട് കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി

> **Lead Summary:** കോഴിക്കോട്: കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ്, ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥിരം അപകട മേഖലയായ മാക്കലിൽ വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ് പറഞ്ഞു.

## Article Content

കോഴിക്കോട്: കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ്, ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥിരം അപകട മേഖലയായ മാക്കലിൽ വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ് പറഞ്ഞു.

ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തിയാണ്. റോഡിലിറങ്ങുമ്പോൾ കുട്ടികളെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. റോഡിന് കുറുകെ ഓടിയ കുഞ്ഞ് ഷിനോജിൻ്റെ സമയോചിതമായ ഇടപെടലിലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തൈയിൽ എന്ന സ്വകാര്യ ബസിനു മുന്നിലേക്കാണ് പിഞ്ചുകുട്ടി ഓടി കയറിയത്.

യാത്രക്കാർക്ക് അപകടം ഉണ്ടാക്കാത്ത രീതിയിലാണ് വണ്ടി വലത്തോട്ട് വെട്ടിച്ച് നിർത്തിച്ചതെന്നും ഇല്ലെങ്കിൽ കുട്ടി ബസിനടിയിലായേനെയെന്നും ഡ്രൈവർ ഷിനോജും പറഞ്ഞിരുന്നു. എല്ലാം ദൈവത്തിന്റെ അനു​ഗ്രഹമാണ്. ഇപ്പോഴും സംഭവത്തിൻ്റെ നടുക്കം മാറിയിട്ടില്ല. രണ്ടു​ദിവസം ജോലിക്ക് വരാൻ പോലും കഴിഞ്ഞിരുന്നില്ല. സംഭവം നടക്കുമ്പോൾ തൻ്റെ കുഞ്ഞിനെയാണ് ഓർമ വന്നതെന്നും ഷിനോജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339798/motor-vehicle-department-honors-private-bus-driver-shinoj-for-saving-child-in-kodiyathur-kozhikode)