---
title: "ഞെട്ടേണ്ട, കാഴ്ചയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും കേമം! ബൊഗൈൻവില്ല പൂക്കൾ കൊണ്ട് ചായ തയ്യാറാക്കാം"
english_title: " tea bougainvillea flowers."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339786/tea-bougainvillea-flowers"
published_at: "2026-02-03T10:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981832a10f41_chaya.jpg"
keywords: []
---

# ഞെട്ടേണ്ട, കാഴ്ചയ്ക്ക് മാത്രമല്ല, ആരോഗ്യത്തിനും കേമം! ബൊഗൈൻവില്ല പൂക്കൾ കൊണ്ട് ചായ തയ്യാറാക്കാം

> **Lead Summary:** ** ** പലതരം ചായകൾ നമ്മൾ മലയാളികൾ കുടിക്കാറുണ്ടെങ്കിലും ഇന്ന് നമുക്ക് വൈറൈറ്റി ചായ ഉണ്ടാക്കാം . ബൊഗൈൻവില്ല (കടലാസ് പൂവ്) കൊണ്ട് ചായ ഉണ്ടാക്കാം എന്നത് പലർക്കും പുതിയ അറിവായിരിക്കും.

## Article Content

** ** പലതരം ചായകൾ നമ്മൾ മലയാളികൾ കുടിക്കാറുണ്ടെങ്കിലും ഇന്ന് നമുക്ക് വൈറൈറ്റി ചായ ഉണ്ടാക്കാം . ബൊഗൈൻവില്ല (കടലാസ് പൂവ്) കൊണ്ട് ചായ ഉണ്ടാക്കാം എന്നത് പലർക്കും പുതിയ അറിവായിരിക്കും.

മെക്സിക്കോ പോലുള്ള രാജ്യങ്ങളിൽ ഇത് വളരെ പ്രചാരമുള്ള ഒരു പാനീയമാണ്.ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.എങ്ങനെയാണ് അടിപൊളി ബൊഗൈൻവില്ല ചായ ഉണ്ടാക്കാം എന്ന് നോക്കാം

**അവശ്യ ചേരുവകൾ**

***ബൊഗൈൻവില്ല പൂക്കൾ***

***വെള്ളം ***

***തേൻ അല്ലെങ്കിൽ ശർക്കര – (മധുരത്തിന് ആവശ്യമെങ്കിൽ)***

***നാരങ്ങാനീര് അല്ലെങ്കിൽ കറുവപ്പട്ട ***

***ഇഞ്ചി/പുതിന ***

**തയാറാക്കുന്ന വിധം**

ആദ്യം പൂക്കൾ നന്നായി കഴുകി വൃത്തിയാക്കുക. പൂവിന്റെ നടുവിലുള്ള ചെറിയ വെളുത്ത ഭാഗം നീക്കം ചെയ്ത് ഇതളുകൾ മാത്രം എടുക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ കയ്പ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക.

പിന്നീട് വെള്ളം തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ബൊഗൈൻവില്ലയുടെ ഇതളുകൾ ഇടുക. വെള്ളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറും. നിറം പൂർണ്ണമായി മാറിക്കഴിഞ്ഞാൽ തീ അണച്ച് ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേനും നാരങ്ങാനീരും ചേർക്കുക.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339786/tea-bougainvillea-flowers)