---
title: "കാണാതായതിനെ തുടർന്ന് അന്വേഷണം; വയോധികന്‍റെ മൃതദേഹം നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിനടിയിൽ നിന്ന് കണ്ടെത്തി"
english_title: "body of elderly man found under parked jcb"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339771/body-of-elderly-man-found-under-parked-jcb"
published_at: "2026-02-03T09:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69817095eee44_death.jpg"
keywords: []
---

# കാണാതായതിനെ തുടർന്ന് അന്വേഷണം; വയോധികന്‍റെ മൃതദേഹം നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിനടിയിൽ നിന്ന് കണ്ടെത്തി

> **Lead Summary:** **കാസര്‍ഗോഡ് : ( **[www.truevisionnews.com]** )** നിര്‍ത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിനടിയില്‍ നിന്ന് വയോധികന്‍റെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാട് സ്വദേശി സുരേന്ദ്ര മോഹനന്‍ ആണ് മരിച്ചത്. കാസര്‍ഗോഡ് സുബ്രഹ്‌മണ്യന്‍ കോവിലിന് പരിസരത്തെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്ര മോഹനന് മറവി രോഗമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

## Article Content

**കാസര്‍ഗോഡ് : ( **[www.truevisionnews.com]** )** നിര്‍ത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിനടിയില്‍ നിന്ന് വയോധികന്‍റെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാട് സ്വദേശി സുരേന്ദ്ര മോഹനന്‍ ആണ് മരിച്ചത്. കാസര്‍ഗോഡ് സുബ്രഹ്‌മണ്യന്‍ കോവിലിന് പരിസരത്തെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്ര മോഹനന് മറവി രോഗമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മോഹനനെ കാണാതായത്. മകന്‍ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ മാവുങ്കലില്‍വച്ച് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തറവാടിന് സമീപത്ത് മണ്ണുമാന്തി യന്ത്രത്തിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339771/body-of-elderly-man-found-under-parked-jcb)