---
title: "ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്"
english_title: "Postmortem report says Bismeer's cause of death was a heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339762/postmortem-report-says-bismeers-cause-of-death-was-a-heart-attack"
published_at: "2026-02-03T08:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698164b399a74_5.jpg"
keywords: []
---

# ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം: **വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയർന്ന ബിസ്മീറിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം: **വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയർന്ന ബിസ്മീറിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ശ്വാസനാളത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങിയത് കഠിനമായ ശ്വാസതടസ്സത്തിന് കാരണമായെന്നും, ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് മൃതദേഹത്തിൽ നീലനിറം കണ്ടതെന്നുമാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ജനുവരി 19-ന് പുലർച്ചെ ശ്വാസതടസ്സമുണ്ടായ ബിസ്മീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗേറ്റ് തുറക്കാൻ ജീവനക്കാർ വൈകിയെന്നും പ്രാഥമിക ചികിത്സ പോലും കൃത്യസമയത്ത് നൽകിയില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

ആശുപത്രി വളപ്പിൽ തെരുവുനായ്ക്കൾ കയറാതിരിക്കാനാണ് ഗേറ്റ് അടച്ചതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. എന്നാൽ അധികൃതരുടെ ഈ വാദം തള്ളിയ കുടുംബം ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339762/postmortem-report-says-bismeers-cause-of-death-was-a-heart-attack)