---
title: "മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ ബന്ധുവും മരിച്ചു"
english_title: "Manjeswaram: Father hacks daughter to death; injured relative also dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339761/manjeswaram-father-hacks-daughter-to-death-injured-relative-also-dies"
published_at: "2026-02-03T08:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698161e5819bc_4.jpg"
keywords: []
---

# മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ ബന്ധുവും മരിച്ചു

> **Lead Summary:** **കാസർഗോഡ്: **മഞ്ചേശ്വരത്ത് മകൾ ജുമൈലയെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

## Article Content

**കാസർഗോഡ്: **മഞ്ചേശ്വരത്ത് മകൾ ജുമൈലയെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഇതോടെ നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസമാണ് കുടുംബവഴക്കിനെത്തുടർന്ന് ഉമ്മർ ഫാറൂഖ് തന്റെ മകളെയും ബന്ധുക്കളെയും ആക്രമിച്ചത്.

ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജുമൈലയും മാതാവ് താഹിറയും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിലായിരുന്നു താമസം. വിവാഹമോചന ചർച്ചകൾക്കിടെ സ്വത്ത് തന്റെ പേരിൽ എഴുതി നൽകണമെന്ന ഉമ്മർ ഫാറൂഖിന്റെ ആവശ്യം താഹിറയും ബന്ധുക്കളും എതിർത്തതാണ് അക്രമത്തിന് കാരണമായത്.

പ്രകോപിതനായ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷേഖ് അബ്ബയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ജുമൈലയ്ക്ക് മാരകമായി കുത്തേറ്റത്. സംഭവത്തിൽ പ്രതി ഉമ്മർ ഫാറൂഖ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339761/manjeswaram-father-hacks-daughter-to-death-injured-relative-also-dies)