---
title: "ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയായതായി ട്രംപ്"
english_title: "Trump says trade deal between India and US has been reached"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339760/trump-says-trade-deal-between-india-and-us-has-been-reached"
published_at: "2026-02-03T08:01:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69815e99cf801_3.jpg"
keywords: []
---

# ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയായതായി ട്രംപ്

> **Lead Summary:** **ഇ**ന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് പുതിയ കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

## Article Content

**ഇ**ന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് പുതിയ കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 25 ശതമാനം തീരുവ 18 ശതമാനമായി കുറച്ചു. കൂടാതെ നേരത്തെ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴ തീരുവ പൂർണ്ണമായും നീക്കം ചെയ്തതായും ട്രംപ് വ്യക്തമാക്കി. ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനോട് നന്ദി അറിയിച്ചു.

കരാറിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എണ്ണ ഇറക്കുമതിയിലാണ്. ഇനിമുതൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കി പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യും.

ഏകദേശം 500 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവ വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന് പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ 'സീറോ ശതമാനം' നികുതി എന്ന ഇളവും രാജ്യം നൽകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഈ കരാറിലൂടെ പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339760/trump-says-trade-deal-between-india-and-us-has-been-reached)