---
title: "ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും"
english_title: "Sabarimala gold robbery case: Court to consider Kantarar Rajeev's bail plea today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339759/sabarimala-gold-robbery-case-court-to-consider-kantarar-rajeevs-bail-plea-today"
published_at: "2026-02-03T07:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69815c3896e7e_2.jpg"
keywords: []
---

# ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രിയുടെ വാദം.

## Article Content

**കൊല്ലം: **ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രിയുടെ വാദം.

ആചാരപരമായ ചടങ്ങുകളിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും ക്രമക്കേടുകളെക്കുറിച്ച് അറിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹരജി സമർപ്പിച്ചത്.

തന്ത്രിയുടെ ജാമ്യഹരജിയിൽ വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. അതിനുശേഷം വിധി പറയാനായി മാറ്റിവെച്ചേക്കാം. അതേസമയം, കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെയാണ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339759/sabarimala-gold-robbery-case-court-to-consider-kantarar-rajeevs-bail-plea-today)