---
title: "രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് ആയാലോ; റെസിപ്പി ഇതാ"
english_title: "Gooseberry juice; here is the recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339752/gooseberry-juice-here-is-the-recipe"
published_at: "2026-02-02T23:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980ed0175728_19.jpg"
keywords: []
---

# രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് ആയാലോ; റെസിപ്പി ഇതാ

> **Lead Summary:** **വി**റ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക 'അമൃത്' എന്നാണ് അറിയപ്പെടുന്നത്. മുടി കൊഴിച്ചിൽ തടയാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണകരം.

## Article Content

**വി**റ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക 'അമൃത്' എന്നാണ് അറിയപ്പെടുന്നത്. മുടി കൊഴിച്ചിൽ തടയാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണകരം.

**ആവശ്യമായ ചേരുവകൾ**

**തയ്യാറാക്കുന്ന വിധം**

നെല്ലിക്ക നന്നായി കഴുകിയ ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് കുരു നീക്കം ചെയ്യുക. ഇവ മിക്സിയുടെ ജാറിലിട്ട് ഒപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പുതിനയിലയും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

തയ്യാറായ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് മധുരത്തിനായി തേനും രുചി വർദ്ധിപ്പിക്കാൻ ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. കയ്പ്പ് അധികം തോന്നാതിരിക്കാൻ അല്പം തണുത്ത വെള്ളം കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339752/gooseberry-juice-here-is-the-recipe)