---
title: "ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച്  ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും"
english_title: "US President Donald Trump announces trade deal with India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339749/us-president-donald-trump-announces-trade-deal-with-india"
published_at: "2026-02-02T23:25:00+05:30"
category: "International"
language: "ml"
image: "https://truevisionnews.com/image-uploads/6980e57033697_MODI.jpg"
keywords: []
---

# ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച്  ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

> **Lead Summary:** **ന്യൂഡല്‍ഹി: ** ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കുമേൽ ചുമത്തിയ തീരുവകൾ 25% ൽ നിന്ന് 18% ആയി കുറയ്ക്കും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.

## Article Content

**ന്യൂഡല്‍ഹി: ** ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കുമേൽ ചുമത്തിയ തീരുവകൾ 25% ൽ നിന്ന് 18% ആയി കുറയ്ക്കും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.

നരേന്ദ്രമോദിയുടെ അഭ്യർഥന പ്രകാരമാണ് വ്യാപാരകരാറെന്നാണ് ട്രംപിന്റെ അവകാശവാദം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് നരേന്ദ്രമോദി സമ്മതിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു.

മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും ശക്തനും ബഹുമാന്യനുമായ നേതാവെന്നും ട്രംപ് കുറിച്ചു. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339749/us-president-donald-trump-announces-trade-deal-with-india)