---
title: "ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ച് രാജീവ് ചന്ദ്രശേഖർ"
english_title: "RajeevChandrasekhar appoints Reggie Lucas as BJP state spokesperson"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339738/rajeevchandrasekhar-appoints-reggie-lucas-as-bjp-state-spokesperson-NEW"
published_at: "2026-02-02T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980d17a7749f_BJP.jpg"
keywords: []
---

# ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ നിയമിച്ച് രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: **റെജി ലൂക്കോസിനെ ബിജെ പി സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **റെജി ലൂക്കോസിനെ ബിജെ പി സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു.

വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി എട്ടിനാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസിന്റെ പ്രതികരിച്ചത്. സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞിരുന്നു.

'ഞാന്‍ ഏകദേശം 35 വര്‍ഷത്തോളം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കേരളത്തിലെ ടിവി ചാനലുകളില്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ആശയപരമായ മാറ്റമാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് വൃദ്ധസദനമായി മാറും.

രാഷ്ട്രീയ യുദ്ധത്തിനല്ല താല്‍പര്യം. ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്നു തരുന്ന വികസനവും ആശയവും എന്നെ ഞെട്ടിച്ചു. കേരളത്തില്‍ സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ്', എന്നാണ് റെജി ലൂക്കോസ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339738/rajeevchandrasekhar-appoints-reggie-lucas-as-bjp-state-spokesperson-NEW)