---
title: "കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്"
english_title: "School bus falls over well in Nadapuram Kozhikode Major accident avoided  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339718/school-bus-falls-over-well-in-nadapuram-kozhikode-major-accident-avoided"
published_at: "2026-02-02T19:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980a80277d7d_nadapuram_accident.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് സ്കൂൾ ബസ് കിണറ്റിന് മുകളിലൂടെ ഇരച്ചുകയറി; വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്

> **Lead Summary:** **നാദാപുരം (കോഴിക്കോട്): ( **[www.truevisionnews.com]** ) ** സ്കൂൾ വിട്ട് നിറയെ വിദ്യാർത്ഥികളുമായി പുറപ്പെട്ട ബസ് വിദ്യാർത്ഥികളെ ഇറക്കി മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ടു. റോഡിൽ നിന്ന് വീട്ടുപറമ്പിലേക്ക് ഇരച്ചുകയറിയ ബസ് മതിൽ തകർത്ത് കിണറ്റിന് മുകളിൽ പതിച്ചു. വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്.

## Article Content

**നാദാപുരം (കോഴിക്കോട്): ( **[www.truevisionnews.com]** ) ** സ്കൂൾ വിട്ട് നിറയെ വിദ്യാർത്ഥികളുമായി പുറപ്പെട്ട ബസ് വിദ്യാർത്ഥികളെ ഇറക്കി മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ടു. റോഡിൽ നിന്ന് വീട്ടുപറമ്പിലേക്ക് ഇരച്ചുകയറിയ ബസ് മതിൽ തകർത്ത് കിണറ്റിന് മുകളിൽ പതിച്ചു. വൻ അപകടം ഒഴുവായത് തലനാരിഴയ്ക്ക്.

ഇന്ന് വൈകിട്ട് ആറ് മണിയോടെ പുലിയാവ്‌ കല്ലുമ്മൽ റോഡിൽ പറമ്പത്ത് പീടികയിൽ അസകറിന്റെ വീട്ടിലേക്കാണ് ബസ് ഇരച്ചു കയറിയത്. നിറയെ വെള്ളമുള്ള കിണറ്റിന്റെ ആൾമറയുടെ മുകളിൽ തങ്ങി നിൽക്കുകയാണ് ബസ്. വട്ടോളിയിലെ ഹൈടെക് പബ്ലിക് സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിന് തൊട്ടുമുൻപ് വിദ്യാർത്ഥികളെ മുഴുവനും വീടുകളിൽ ഇറക്കിയിരുന്നു. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇപ്പോഴും കിണറിന് മുകളിൽ തന്നെയാണുള്ളത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339718/school-bus-falls-over-well-in-nadapuram-kozhikode-major-accident-avoided)