---
title: "കാറിലിരുന്ന് സ്ത്രീകള്‍ക്ക് അശ്ലീല ആംഗ്യങ്ങൾ കാണിച്ച് യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ, പ്രതിയെ പൊക്കി പൊലീസ്"
english_title: "noida man arrested blowing flying kisses women video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339716/noida-man-arrested-blowing-flying-kisses-women-video"
published_at: "2026-02-02T18:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980a154b33d1_arrest.jpg"
keywords: []
---

# കാറിലിരുന്ന് സ്ത്രീകള്‍ക്ക് അശ്ലീല ആംഗ്യങ്ങൾ കാണിച്ച് യുവാവ്; വീഡിയോ വൈറലായതിന് പിന്നാലെ, പ്രതിയെ പൊക്കി പൊലീസ്

> **Lead Summary:** **( **[www.truevisionnews.com]** )** കാറിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. ഉത്തർപ്രദേശ് നോയിഡയിലെ പാർത്ഥല പാലത്തിലാണ് സംഭവം. മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

## Article Content

**( **[www.truevisionnews.com]** )** കാറിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. ഉത്തർപ്രദേശ് നോയിഡയിലെ പാർത്ഥല പാലത്തിലാണ് സംഭവം. മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചുവന്ന എംജി ഹെക്ടർ എസ്‌യുവിയുടെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഒരാൾ, തൊട്ടടുത്തുള്ള കാറിലുള്ള സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതായി കാണാം. തുടർന്ന് ഇയാള്‍ അവർക്ക് നേരെ കൈവീശുകയും ക്യാമറയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുമുണ്ട്.

പിൻസീറ്റിൽ മറ്റൊരാളും ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇവർ സ്ത്രീകളെ വളരെ നേരം പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി, യുവാക്കളെ പിടികൂടിയത്. നോയിഡ സെക്ടർ 135 നിവാസികളാണ് ഇവർ. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339716/noida-man-arrested-blowing-flying-kisses-women-video)