---
title: "സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ"
english_title: "kerala gold price update 02 02 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339714/kerala-gold-price-update-02-02-2026"
published_at: "2026-02-02T18:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69809dce13a03_gold_rate.jpg"
keywords: []
---

# സ്വര്‍ണവില ചാഞ്ചാടി; വൈകിട്ടോടെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും മേലേക്ക്, ഇന്ന് വില മാറിയത് മൂന്ന് തവണ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകിട്ടോടെ 2000 രൂപ വര്‍ധിച്ചു. ഇതോടെ പവന് 1,09,920 രൂപയായി. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകിട്ടോടെ 2000 രൂപ വര്‍ധിച്ചു. ഇതോടെ പവന് 1,09,920 രൂപയായി. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 13,740 രൂപയുമായി. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു.

ഇതോടെ, ഒറ്റ ദിവസം 9840 രൂപ കുറഞ്ഞിരുന്നു. എന്നാല്‍, ഉച്ചക്കു ശേഷം ആഗോള വിലയിലുണ്ടായ വര്‍ധനവിന് ചുവടുപിടിച്ച് സംസ്ഥാനത്തും വില ഉയരുകയായിരുന്നു. ആഗോള മാര്‍ക്കറ്റില്‍ ഔണ്‍സിന് 4400 ഡോളര്‍ എന്ന നിലയിലേക്ക് വീണ സ്വര്‍ണം നിലവില്‍ 4765 ഡോളറിലേക്ക് തിരിച്ചുകയറി. ഇന്നത്തെ ഇടിവ് 2.31 ശതമാനമായി കുറച്ചു. വെള്ളിവിലയും തിരിച്ചുകയറുന്ന ലക്ഷണങ്ങള്‍ കാണിച്ചു. ഔണ്‍സിന് 72 ഡോളര്‍ വരെ ഇടിഞ്ഞ വെള്ളി പിന്നീട് 83.88 ഡോളറിലേക്ക് തിരിച്ചുകയറി.

മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുത്തതും യുഎസ് ഡോളര്‍ നേരിയ നിലയില്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വന്‍ വിലയിടിവിന് കാരണമായത്. കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി വിലയിടിഞ്ഞിരുന്നു. വില്‍പ്പന സമ്മര്‍ദത്താല്‍ ഓഹരിവിപണിയിലെ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലും വന്‍ ഇടിവാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339714/kerala-gold-price-update-02-02-2026)