---
title: "തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും"
english_title: "Thondimul Thirimari case Antony Raju's sentence temporarily suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339707/thondimul-thirimari-case-antony-rajus-sentence-temporarily-suspended"
published_at: "2026-02-02T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808f737d0fa_antony_raju.jpg"
keywords: []
---

# തൊണ്ടിമുതല്‍ തിരിമറി കേസ്: ആൻ്റണി രാജുവിൻ്റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ തിരിമറി കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും.

ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും. ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് മുൻ മന്ത്രിക്ക് 3 വർഷം വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാ‌രനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339707/thondimul-thirimari-case-antony-rajus-sentence-temporarily-suspended)