---
title: "'തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടണം'  "
english_title: "'His book launch has not been postponed - VKunhikrishnan'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339700/his-book-launch-has-not-been-postponed-vkunhikrishnan"
published_at: "2026-02-02T17:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808b69a19f4_kunjikrishn_anb.jpg"
keywords: []
---

# 'തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ല, പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടണം'  

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്.

## Article Content

**കണ്ണൂർ: **പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്.

തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദമായ ഫണ്ടുകളുടെ കൃത്യമായ കണക്ക് പുറത്തുവിടാൻ സി.പി.എം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും. പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ലെന്നും വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. പാർട്ടി കണക്കു പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ, അഞ്ചു വർഷമായി പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നുവെന്നും തനിക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

താൻ മാറി നിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചു. പാർട്ടിയേ രക്ഷിക്കാൻ ഈ കണക്ക് കീഴ് ഘടകങ്ങളിൽ അവതരിപ്പിക്കാൻ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോൾ കണക്ക് പുറത്ത് വിടുന്നതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339700/his-book-launch-has-not-been-postponed-vkunhikrishnan)