---
title: "സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ"
english_title: " CPM leaders AnnieAshokan Youth Congress state secretary have joined the BJP."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339677/cpm-leaders-annieashokan-youth-congress-state-secretary-have-joined-the-bjp"
published_at: "2026-02-02T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980797e10ed6_anne.jpg"
keywords: []
---

# സിപിഎമ്മിന് തിരിച്ചടി; മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി അശോകനും യൂത്ത് കോൺഗ്രസ് സെക്രട്ടറിയും ബിജെപിയിൽ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നു.

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ബിജെപിയിൽ ചേർന്നത്.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ.

ആനി അശോകന് പുറമേ ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി. ഹരീഷ്, ഡിവൈഎഫ്‌ഐ മുൻ മേഖല ജോയിന്റ് സെക്രട്ടറി വി. ദിലീപ്, ഡിവൈഎഫ് നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവരാണ് തിങ്കളാഴ്ച പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് എസ്. സുരേഷ് പറഞ്ഞു.

വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ട് ഓരോദിവസവും ബിജെപിയിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339677/cpm-leaders-annieashokan-youth-congress-state-secretary-have-joined-the-bjp)