---
title: "ആക്രമിച്ചാൽ കനത്ത തിരിച്ചടി; യുഎസിന് മുന്നറിയിപ്പുമായി ആയത്തുല്ല ഖമനയി"
english_title: "Ayatollah Khamenei warns US"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339662/ayatollah-khamenei-warns-us"
published_at: "2026-02-02T14:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698069b4ab894_gcc.jpg"
keywords: []
---

# ആക്രമിച്ചാൽ കനത്ത തിരിച്ചടി; യുഎസിന് മുന്നറിയിപ്പുമായി ആയത്തുല്ല ഖമനയി

> **Lead Summary:** **ഇറാൻ: [[truevisionnews.com] ]**ഇറാനെതിരെ യുഎസ് സൈനിക നീക്കം നടത്തിയാൽ അത് മധ്യപൂർവദേശത്ത് വലിയൊരു 'മേഖലായുദ്ധ'ത്തിന് കാരണമാകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നൽകി.

## Article Content

**ഇറാൻ: [[truevisionnews.com] ]**ഇറാനെതിരെ യുഎസ് സൈനിക നീക്കം നടത്തിയാൽ അത് മധ്യപൂർവദേശത്ത് വലിയൊരു 'മേഖലായുദ്ധ'ത്തിന് കാരണമാകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നൽകി.

ഇറാൻ വിപ്ലവ വാർഷിക ചടങ്ങിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഖമനയി കനത്ത ഭാഷയിൽ പ്രതികരിച്ചത്. തങ്ങൾ ആരെയും ആക്രമിക്കാനില്ലെന്നും എന്നാൽ ഇറാനെതിരെ ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അറബിക്കടലിൽ യുഎസ് വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല.

ഇറാനിലെ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയന്റെ നടപടിയെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് വിമർശിച്ചു. ഇതിന് പകരമായി യൂറോപ്യൻ യൂണിയനിലെ എല്ലാ സൈന്യത്തെയും ഭീകരസംഘടനകളായി കാണുമെന്ന് അദ്ദേഹം തിരിച്ചടിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339662/ayatollah-khamenei-warns-us)