---
title: "വീട്ടിലെ ചേരുവകൾ മതി; രുചിയിൽ കേമനായ വ്യത്യസ്തമായ ഒരു എഗ്ഗ് റൈസ് റെസിപ്പി"
english_title: "How to prepare egg rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339654/how-to-prepare-egg-rice"
published_at: "2026-02-02T14:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980661d0280c_cookery.jpg"
keywords: []
---

# വീട്ടിലെ ചേരുവകൾ മതി; രുചിയിൽ കേമനായ വ്യത്യസ്തമായ ഒരു എഗ്ഗ് റൈസ് റെസിപ്പി

> **Lead Summary:** **[[truevisionnews.com] ] **രാത്രിഭക്ഷണത്തിനും നാലുമണി നേരത്തേക്കും ഒരുപോലെ അനുയോജ്യമായ, വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വ്യത്യസ്തമായ ഒരു 'സ്പെഷ്യൽ എഗ്ഗ് റൈസ്' പരിചയപ്പെടാം. സാധാരണ രീതിയിൽ നിന്ന് മാറി, ചോറിൽ നേരിട്ട് മസാലകൾ ചേർത്താണ് ഈ വിഭവം പാകം ചെയ്യുന്നത്.

## Article Content

**[[truevisionnews.com] ] **രാത്രിഭക്ഷണത്തിനും നാലുമണി നേരത്തേക്കും ഒരുപോലെ അനുയോജ്യമായ, വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വ്യത്യസ്തമായ ഒരു 'സ്പെഷ്യൽ എഗ്ഗ് റൈസ്' പരിചയപ്പെടാം. സാധാരണ രീതിയിൽ നിന്ന് മാറി, ചോറിൽ നേരിട്ട് മസാലകൾ ചേർത്താണ് ഈ വിഭവം പാകം ചെയ്യുന്നത്.

**ആവശ്യമായ ചേരുവകൾ**

ചോറ്: ഒരു കപ്പ്

മുട്ട : രണ്ട്

പച്ചമുളക്: രണ്ട്

ചെറിയ ഉള്ളി

മുളകുപൊടി: ഒരു ടീസ്പൂൺ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

കൂടാതെ നാരങ്ങാനീര്, മഞ്ഞൾപ്പൊടി, മല്ലിയില, എണ്ണ, ഉപ്പ് എന്നിവയും ആവശ്യത്തിന് കരുതുക.

**തയ്യാറാക്കുന്ന വിധം**

ആദ്യം വേവിച്ചുവെച്ച ചോറിലേക്ക് മുളകുപൊടിയും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിച്ചു മാറ്റിവെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി വേവിച്ച് മസാലയുമായി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നേരത്തെ മസാല പുരട്ടിവെച്ച ചോറ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. മുകളിൽ അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ എഗ്ഗ് റൈസ് വിളമ്പാൻ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339654/how-to-prepare-egg-rice)