---
title: "ഷെങ്കൻ വേണ്ട, കുറഞ്ഞ ചെലവിൽ യൂറോപ്പ് കാണാം; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് അൽബേനിയ"
english_title: "A great opportunity to celebrate a European vacation on a budget"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339642/a-great-opportunity-to-celebrate-a-european-vacation-on-a-budget"
published_at: "2026-02-02T13:34:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805aca62f9d_travel.jpg"
keywords: []
---

# ഷെങ്കൻ വേണ്ട, കുറഞ്ഞ ചെലവിൽ യൂറോപ്പ് കാണാം; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് അൽബേനിയ

> **Lead Summary:** **[[truevisionnews.com]]** യൂറോപ്യൻ യാത്രകൾ സ്വപ്നം കാണുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്തയുമായി മെഡിറ്ററേനിയൻ രാജ്യമായ അൽബേനിയ. ഷെങ്കൻ വീസയുടെ കടുപ്പമേറിയ നടപടിക്രമങ്ങളില്ലാതെ തന്നെ കുറഞ്ഞ ചെലവിൽ യൂറോപ്യൻ വെക്കേഷൻ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് അൽബേനിയ ഒരുക്കുന്നത്.

## Article Content

**[[truevisionnews.com]]** യൂറോപ്യൻ യാത്രകൾ സ്വപ്നം കാണുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്തയുമായി മെഡിറ്ററേനിയൻ രാജ്യമായ അൽബേനിയ. ഷെങ്കൻ വീസയുടെ കടുപ്പമേറിയ നടപടിക്രമങ്ങളില്ലാതെ തന്നെ കുറഞ്ഞ ചെലവിൽ യൂറോപ്യൻ വെക്കേഷൻ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് അൽബേനിയ ഒരുക്കുന്നത്.

ഷെങ്കൻ മേഖലയിലോ യൂറോപ്യൻ യൂണിയനിലോ അംഗമല്ലാത്തതിനാൽ സ്വന്തമായ വീസ നിയമങ്ങളുള്ള ഈ രാജ്യം ഇന്ത്യക്കാർക്കായി ലളിതമായ 'ഇ-വീസ' സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. എംബസികളിൽ നേരിട്ട് പോകാതെ തന്നെ വീട്ടിലിരുന്ന് ഡിജിറ്റലായി വീസയ്ക്ക് അപേക്ഷിക്കാമെന്നത് സഞ്ചാരികൾക്ക് വലിയ ആശ്വാസമാണ്.

കൂടാതെ അമേരിക്കയിലോ യുകെയിലോ വാലിഡ് ആയ റെസിഡൻസ് പെർമിറ്റുള്ളവർക്കും മൾട്ടിപ്പിൾ എൻട്രി വീസയുള്ളവർക്കും നിബന്ധനകൾക്ക് വിധേയമായി വീസയില്ലാതെ തന്നെ ഇവിടെ പ്രവേശിക്കാനും സാധിക്കും.

'ലാൻഡ് ഓഫ് ഈഗിൾസ്' എന്നറിയപ്പെടുന്ന അൽബേനിയ പ്രകൃതിഭംഗിയിലും പൈതൃകത്തിലും സമ്പന്നമാണ്. അൽബേനിയൻ റിവിയേരയിലെ നീലക്കടലും വെളുത്ത മണൽത്തീരങ്ങളും ട്രെക്കിങ് പ്രേമികളുടെ പ്രിയപ്പെട്ട അൽബേനിയൻ ആൽപ്സും സഞ്ചാരികളെ വിസ്മയിപ്പിക്കും.

യുനെസ്കോ പൈതൃക പട്ടികയിലുള്ള ബെറാത്ത്, ജിറോക്‌റ്റർ, ബുട്രിന്റ് തുടങ്ങിയ നഗരങ്ങൾ ചരിത്രപ്രേമികൾക്ക് വേറിട്ട കാഴ്ചകളാണ് സമ്മാനിക്കുന്നത്. മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് താമസം, ഭക്ഷണം, ഗതാഗതം എന്നിവയ്ക്ക് പകുതിയിൽ താഴെ മാത്രമേ ഇവിടെ ചെലവ് വരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

എന്നാൽ അൽബേനിയൻ വീസ ഉപയോഗിച്ച് ഇറ്റലി, ഗ്രീസ് തുടങ്ങിയ ഷെങ്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന കാര്യം സഞ്ചാരികൾ പ്രത്യേകം ശ്രദ്ധിക്കണം. അതേസമയം, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.

**[
](http://[truevisionnews.com])**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339642/a-great-opportunity-to-celebrate-a-european-vacation-on-a-budget)