---
title: "​ഇന്നത്തെ ഊണിന് മാറ്റുകൂട്ടാൻ മൊരിഞ്ഞ ചേന മെഴുക്കുപുരട്ടി ആയാല്ലോ; ഇതാ എളുപ്പമൊരു റെസിപ്പി"
english_title: "Fried yams with wax, yam fries, local yam fries, vegetarian dishes, spicy yam fries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339617/fried-yams-with-wax-yam-fries-local-yam-fries-vegetarian-dishes-spicy-yam-fries"
published_at: "2026-02-02T12:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69804b551036a_vegetarian_dishes,_spicy_yam_fries.jpg"
keywords: []
---

# ​ഇന്നത്തെ ഊണിന് മാറ്റുകൂട്ടാൻ മൊരിഞ്ഞ ചേന മെഴുക്കുപുരട്ടി ആയാല്ലോ; ഇതാ എളുപ്പമൊരു റെസിപ്പി

> **Lead Summary:** **[**[ ]നല്ല നാടൻ ഊണിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണല്ലോ ചേന മെഴുക്കുപുരട്ടി. ചോറിനൊപ്പമാണെങ്കിലും കഞ്ഞിക്കൊപ്പമാണെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, എന്നാൽ അല്പം മസാലയും തേങ്ങാക്കൊത്തുമൊക്കെ ചേർത്ത് മൊരിഞ്ഞു വരുമ്പോൾ ലഭിക്കുന്ന ആ ഒരു സ്വാദ് ആർക്കാണ് ഇഷ്ടമല്ലാത്തത്? ​ഇതാ, രുചികരമായ ചേന മെഴുക്കുപുരട്ടി തയ്യാറാക്കുന്ന രീതി

## Article Content

**[**[ ]നല്ല നാടൻ ഊണിനൊപ്പം കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണല്ലോ ചേന മെഴുക്കുപുരട്ടി. ചോറിനൊപ്പമാണെങ്കിലും കഞ്ഞിക്കൊപ്പമാണെങ്കിലും ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, എന്നാൽ അല്പം മസാലയും തേങ്ങാക്കൊത്തുമൊക്കെ ചേർത്ത് മൊരിഞ്ഞു വരുമ്പോൾ ലഭിക്കുന്ന ആ ഒരു സ്വാദ് ആർക്കാണ് ഇഷ്ടമല്ലാത്തത്? ​ഇതാ, രുചികരമായ ചേന മെഴുക്കുപുരട്ടി തയ്യാറാക്കുന്ന രീതി

**​ചേരുവകൾ**

​ചേന: 2 കപ്പ്‌ (ചെറുതായി അരിഞ്ഞത്)

​തേങ്ങാകൊത്ത്: ¼ കപ്പ്‌ (ആവശ്യമെങ്കിൽ)

​ചെറിയ ഉള്ളി: 8 എണ്ണം

​കറിവേപ്പില: 1 ഇതള്‍

​മല്ലിപൊടി: 1 ടേബിള്‍സ്പൂണ്‍

​മുളകുപൊടി: 1 ടീസ്പൂണ്‍

​കുരുമുളകുപൊടി: ½ ടീസ്പൂണ്‍

​മഞ്ഞള്‍പൊടി: 1 നുള്ള്

​വെളിച്ചെണ്ണ: 3 ടേബിള്‍സ്പൂണ്‍

​കടുക്: ½ ടീസ്പൂണ്‍

​ഉപ്പ്: ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ചേന തൊലി കളഞ്ഞ് വൃത്തിയാക്കി ഏകദേശം 1 ഇഞ്ച് നീളമുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക. ചെറിയ ഉള്ളി കനം കുറച്ച് അരിയുക.

ഒരു നോൺസ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ ചെറിയ ഉള്ളിയും തേങ്ങാകൊത്തും ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ നന്നായി വഴറ്റുക.

തീ കുറച്ചതിനുശേഷം മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേക്ക് മുറിച്ചുവെച്ച ചേന, കറിവേപ്പില, ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പാത്രം അടച്ചുവെച്ച് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക.

ചേന നന്നായി വെന്തുകഴിഞ്ഞാൽ കുരുമുളകുപൊടി ചേർക്കുക. പിന്നീട് പാത്രം തുറന്നുവെച്ച് ഒന്നോ രണ്ടോ മിനിറ്റ് ഇടവിട്ട് ഇളക്കി നന്നായി മൊരിഞ്ഞു വരുമ്പോൾ തീ അണയ്ക്കാം.

**​ശ്രദ്ധിക്കാൻ**

​കൂടുതൽ രുചിക്ക്: ഇറച്ചി വിഭവങ്ങളുടെ രുചി ലഭിക്കാൻ ഒരു നുള്ള് ഗരം മസാല കൂടി ചേർത്താൽ മതി.

കൈ ചൊറിച്ചിൽ ഒഴിവാക്കാൻ: ചേന മുറിക്കുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാതിരിക്കാൻ അല്പം വെളിച്ചെണ്ണ പുരട്ടുകയോ കൈയുറ ഉപയോഗിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339617/fried-yams-with-wax-yam-fries-local-yam-fries-vegetarian-dishes-spicy-yam-fries)