---
title: "സസ്പെൻസ് അവസാനിച്ചു; ബേപ്പൂരിൽ പി.വി അൻവർ തന്നെ, പ്രഖ്യാപനവുമായി കെപിസിസി"
english_title: "PVAnwar will be the candidate in Beypore constituency."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339610/pvanwar-will-be-the-candidate-in-beypore-constituency"
published_at: "2026-02-02T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980453e445f7_anvar.jpg"
keywords: []
---

# സസ്പെൻസ് അവസാനിച്ചു; ബേപ്പൂരിൽ പി.വി അൻവർ തന്നെ, പ്രഖ്യാപനവുമായി കെപിസിസി

> **Lead Summary:** **കോഴിക്കോട്: ** നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

## Article Content

**കോഴിക്കോട്: ** നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു.

ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. അന്‍വർ വരുന്നതോടെ പിണറായി സർക്കാരിനെതിരെ വികാരം ശക്തമായി ഉയർത്താന്‍ കഴിയുമെന്നും അതുവഴി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339610/pvanwar-will-be-the-candidate-in-beypore-constituency)