---
title: "മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; പോലീസിന് നേരെ ആയുധം കാട്ടി പ്രതിരോധം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ്"
english_title: "Attempt to escape by stealing; Defended against police by pointing a weapon; Bathery police overpower the criminal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339582/attempt-to-escape-by-stealing-defended-against-police-by-pointing-a-weapon-bathery-police-overpower-the-criminal"
published_at: "2026-02-02T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803574c81d4_Bathery_police_overpower_the_criminal.jpg"
keywords: []
---

# മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; പോലീസിന് നേരെ ആയുധം കാട്ടി പ്രതിരോധം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ്

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി:[ ** കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.

## Article Content

**സുല്‍ത്താന്‍ബത്തേരി:[ ** കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി 24-ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ പള്ളിക്കണ്ടിയിലെ ഒരു വീടിന്റെ അടുക്കളവാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അകത്തുകയറിയ ഇയാൾ, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു ഇയാൾ.

വീട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിന്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാള്‍ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പൊലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339582/attempt-to-escape-by-stealing-defended-against-police-by-pointing-a-weapon-bathery-police-overpower-the-criminal)