---
title: "രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത;  നിര്‍ണായക തീരുമാനം ഇന്ന്"
english_title: "Crucial decision on RahulMangkooTtaHtil's disqualification in rape case today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339544/crucial-decision-on-rahulmangkoottahtils-disqualification-in-rape-case-today"
published_at: "2026-02-02T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697fff47084cb_RAHUL.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത;  നിര്‍ണായക തീരുമാനം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും.

## Article Content

**തിരുവനന്തപുരം: **ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും.

ഡി കെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിൽ എത്തുക. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. രാഹുലിൻ്റെ ഭാഗം കൂടികേട്ടാകും കമ്മിറ്റിതീരുമാനമെടുക്കുക. നടപടി ക്രമങ്ങൾ സങ്കീർണ്ണമായതിനാൽ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം എടുക്കാൻ സാധ്യത കുറവാണ്.

നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. ഈ സർക്കാറിൻ്റെ അവസാന സഭ സമ്മേളനത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർക്കുകയാണ് വെല്ലുവിളി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339544/crucial-decision-on-rahulmangkoottahtils-disqualification-in-rape-case-today)