---
title: "രാവിലെ ഉണർന്നാലുടൻ കട്ടൻ ചായ വേണ്ട; ആരോഗ്യത്തിന് വില്ലനായേക്കാം..."
english_title: "Problems with drinking black tea on an empty stomach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339541/problems-with-drinking-black-tea-on-an-empty-stomach"
published_at: "2026-02-02T00:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f9c327a39b_T.jpg"
keywords: []
---

# രാവിലെ ഉണർന്നാലുടൻ കട്ടൻ ചായ വേണ്ട; ആരോഗ്യത്തിന് വില്ലനായേക്കാം...

> **Lead Summary:** ** **മലയാളികളുടെ പ്രഭാതങ്ങൾ പലപ്പോഴും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടൻ ചായയിലാണ്. ഉറക്കമുണർന്നാലുടൻ കട്ടൻ ചായ കുടിക്കുന്നത് ഉന്മേഷം നൽകുമെന്ന് നാം കരുതാറുണ്ടെങ്കിലും, വെറും വയറ്റിലെ ഈ ശീലം ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

** **മലയാളികളുടെ പ്രഭാതങ്ങൾ പലപ്പോഴും തുടങ്ങുന്നത് ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടൻ ചായയിലാണ്. ഉറക്കമുണർന്നാലുടൻ കട്ടൻ ചായ കുടിക്കുന്നത് ഉന്മേഷം നൽകുമെന്ന് നാം കരുതാറുണ്ടെങ്കിലും, വെറും വയറ്റിലെ ഈ ശീലം ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ചായയിലടങ്ങിയിരിക്കുന്ന കഫീനും ടാനിനും വെറും വയറ്റിൽ ആമാശയത്തിലെത്തുന്നതോടെ ദഹനപ്രക്രിയയെയും ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിച്ചേക്കാം.

*നിർജലീകരണത്തിന് വേറൊന്നും വേണ്ട*

*കട്ടൻ ചായയിൽ തിയോഫിലിൻ എന്ന പദാർഥമുണ്ട്. നിർജലീകരണത്തിന് കാരണമാകുന്ന പദാർഥമാണിത്.*

*മലബന്ധം*

*തിയോഫിലിൻ നിർജലീകരണം ഉണ്ടാക്കുന്നത് കൊണ്ടു തന്നെ തത്ഫലമായി മലബന്ധവും ഉണ്ടാകും*

*പല്ലിന്റെ ഇനാമലിനെയും നശിപ്പിക്കും*

*കട്ടൻ ചായ അസിഡിക് സ്വഭാവമുള്ളതാണെന്ന് പറഞ്ഞുവല്ലോ. രാവിലെ ആദ്യമായി കട്ടൻ ചായയോ കാപ്പിയോ ആണ് കുടിക്കുന്നതെങ്കിൽ വായിലെ അസിഡിക് ലെവൽ ഉയരുകയും ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യും. മോണയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാം.*

*ബ്ലോട്ടിംഗ്*

*അസിഡിക് സ്വഭാവമുള്ളത് കൊണ്ടുത തന്നെ ബ്ലോട്ടിംഗ് പോലെ വയറ്റിലുണ്ടാകുന്ന നിരവധി അസ്വസ്ഥകൾക്ക് വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്ന ശീലം കാരണമാകും. ഇനി കട്ടൻ ചായ കൂടിയേ തീരൂ എന്നാണെങ്കിൽ ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആകാം. പാൽ ചായ കഴിവതും ഒഴിവാക്കണം.*

*അസിഡിറ്റിയും ദഹനപ്രശ്‌നങ്ങളും*

*കട്ടൻ ചായയും കാപ്പിയുമെല്ലാം അടിസ്ഥാനപരമായി അസിഡിക് സ്വഭാവമുള്ളവയാണ്. വെറും വയറ്റിൽ ഇവ കുടിക്കുന്നത് ശരീരത്തിലെ അസിഡിക്-ബേസിക് സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും വഴിവയ്ക്കും.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339541/problems-with-drinking-black-tea-on-an-empty-stomach)