---
title: " ദാമ്പത്യം മാത്രമല്ല, ജോലിയിലെ മികവും ലൈംഗികതയെ ആശ്രയിച്ചിരിക്കുന്നു, അറിയാം "
english_title: "Not only marriage, but also success at work depends on sex, it is known"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339540/not-only-marriage-but-also-success-at-work-depends-on-sex-it-is-known"
published_at: "2026-02-02T00:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f9bed48c90_HEALTH.jpg"
keywords: []
---

#  ദാമ്പത്യം മാത്രമല്ല, ജോലിയിലെ മികവും ലൈംഗികതയെ ആശ്രയിച്ചിരിക്കുന്നു, അറിയാം 

> **Lead Summary:** ** ** മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ലൈംഗികതയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കേവലം ജൈവികമായ ആവശ്യത്തിനപ്പുറം വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പിനെയും ജീവിതത്തോടുള്ള ഗുണപരമായ മനോഭാവത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണിതെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

## Article Content

** ** മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ലൈംഗികതയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കേവലം ജൈവികമായ ആവശ്യത്തിനപ്പുറം വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പിനെയും ജീവിതത്തോടുള്ള ഗുണപരമായ മനോഭാവത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണിതെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ജോലിയിലെ കൃത്യത, മാനസിക സന്തോഷം, ദാമ്പത്യത്തിലെ സുദൃഢത, കുട്ടികൾക്ക് മികച്ച ശിക്ഷണം നൽകാനുള്ള ശാന്തമായ മാനസികാവസ്ഥ എന്നിവയെല്ലാം ആരോഗ്യപരമായ ലൈംഗികതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

*ഒന്ന്...*

*ലൈംഗികജീവിതത്തോട് താല്‍പര്യം തോന്നാതിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ കാരണം കണ്ടെത്തലാണ്. മിക്കവരും ഇതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം. തീര്‍ച്ചയായും ശാരീരികമായതോ മാനസികമായതോ ആയ ഒരു കാരണമോ ഒന്നിലധികം കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം. അതിനെ കണ്ടെത്തുക തന്നെ വേണം. ഇതിന് സ്വയം കഴിയാത്തപക്ഷം പങ്കാളിയുടെയോ അല്ലെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെയോ സഹായം തേടാം.*

*രണ്ട്...*

*താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് പങ്കാളിയോട് കൃത്യമായി തുറന്ന് സംസാരിക്കേണ്ടതുണ്ട്. ഇതും പലരും ചെയ്യാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പങ്കാളിയില്‍ നിന്ന് മാനസികമായ പിന്തുണ ലഭിക്കാന്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളും ചര്‍ച്ചകളും ആവശ്യമാണ്.*

*മൂന്ന്...*

*ജോലിസംബന്ധമായോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമോ മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ്) നേരിടുന്നവര്‍ ആണെങ്കില്‍ അത് കുറയ്ക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. 'സ്‌ട്രെസ്' അധികരിക്കുമ്പോള്‍ പുരുഷലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' ഉത്പാദനം കുറയുന്നു. ഇത് ലൈംഗിക ഉണര്‍വ് കുറയ്ക്കുന്നത് മുതല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളിലേക്കും നയിക്കാം.*

*നാല്...*

*ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക താല്‍പര്യം കുറയാറുണ്ട്. ഇക്കാര്യം ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം തേടാവുന്നതാണ്. മരുന്നുകള്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല എങ്കില്‍ മാനസികമായി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നതോടെ ഒരു പരിധി വരെ ഇതുമൂലമുള്ള ലൈംഗിക പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കും.*

*അഞ്ച്...*

*ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിഷമതകള്‍ നേരിടുന്ന പുരുഷന്മാര്‍ കഴിവതും മദ്യപാനവും പുകവലിയും ഉപേക്ഷിക്കുന്നതാണ് ഉത്തമം. തുടര്‍ച്ചയായ ഈ രണ്ട് ശീലങ്ങളും ചിലരുടെ ലൈംഗിക ജീവിതത്തെ ക്രമേണ ബാധിക്കാറുണ്ട്.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339540/not-only-marriage-but-also-success-at-work-depends-on-sex-it-is-known)