---
title: "കാടിന് തീയിടുന്നതിനിടെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു"
english_title: "After setting fire to the house, the fire spread and the owner was burned."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339537/after-setting-fire-to-the-house-the-fire-spread-and-the-owner-was-burned"
published_at: "2026-02-01T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f8aa9ea9fe_fire.jpg"
keywords: []
---

# കാടിന് തീയിടുന്നതിനിടെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു

> **Lead Summary:** ** ** പുരയിടത്തിൽ തീയിട്ടതിന് പിന്നാലെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി മോഹനൻ നായർക്ക് ആണ് പരുക്കേറ്റത്. അരുവിക്കരയിൽ സ്വന്തം പുരയിടത്തിൽ കാടിന് തീയിടുന്നതിനിടെ വസ്ത്രത്തിൽ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

## Article Content

** ** പുരയിടത്തിൽ തീയിട്ടതിന് പിന്നാലെ തീ പടര്‍ന്ന് ഉടമയ്ക്ക് പൊളളലേറ്റു. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി മോഹനൻ നായർക്ക് ആണ് പരുക്കേറ്റത്. അരുവിക്കരയിൽ സ്വന്തം പുരയിടത്തിൽ കാടിന് തീയിടുന്നതിനിടെ വസ്ത്രത്തിൽ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 3.15ന് ആണ് സംഭവം. അരുവിക്കര കളത്തുകാൽ തോണിപ്പാറയിലുള്ള ഒരേക്കര്‍ വരുന്ന വസ്തു കാടുപിടിച്ചു കിടക്കുന്നത് നശിപ്പിക്കുന്നതിനായി തീയിടുകയായിരുന്നു. പിന്നാലെയാണ് ഉടമയുടെ വസ്ത്രത്തില്‍ തീ പടര്‍ന്നത്. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി ശരീരത്തിലേക്ക് പടര്‍ന്ന തീയണയ്ക്കുകയായിരുന്നു.

പൊള്ളലേറ്റ മോഹനൻ നായരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. നാട്ടുകാരുടെ ദ്രുതഗതിയിലുള്ള ഇടപെടലാണ് മോഹനൻ്റെ ജീവൻ രക്ഷിക്കാനായത്. ചൂട് അധികമുള്ള ഈ സമയത്ത് കാടുകത്തിച്ചതാണ് തീ പടരാനുള്ള കാരണമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339537/after-setting-fire-to-the-house-the-fire-spread-and-the-owner-was-burned)