---
title: "ഉണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമോ? നാളെ രാവിലെ പത്തിരിയും ചിക്കൻ കറിയും കഴിക്കാം ..."
english_title: "How to make a pathiri"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339521/how-to-make-a-pathiri"
published_at: "2026-02-01T19:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f6b0cf0f0c_pathiir.jpg"
keywords: []
---

# ഉണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമോ? നാളെ രാവിലെ പത്തിരിയും ചിക്കൻ കറിയും കഴിക്കാം ...

> **Lead Summary:** **** മലബാറിന്റെ തനത് രുചിപ്പെരുമയിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ് പത്തിരി. അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം വൈവിധ്യമാർന്ന രീതികളിലൂടെയാണ് ഭക്ഷണപ്രേമികളുടെ മനം കവരുന്നത്. നൈസ് പത്തിരി മുതൽ ഇറച്ചിപ്പത്തിരിയും മീൻപത്തിരിയും വരെ നീളുന്ന ആ നിര കേരളീയ പാചകകലയിലെ ഒരു അവിഭാജ്യ ഘടകമാണ്.

## Article Content

**** മലബാറിന്റെ തനത് രുചിപ്പെരുമയിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ് പത്തിരി. അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം വൈവിധ്യമാർന്ന രീതികളിലൂടെയാണ് ഭക്ഷണപ്രേമികളുടെ മനം കവരുന്നത്. നൈസ് പത്തിരി മുതൽ ഇറച്ചിപ്പത്തിരിയും മീൻപത്തിരിയും വരെ നീളുന്ന ആ നിര കേരളീയ പാചകകലയിലെ ഒരു അവിഭാജ്യ ഘടകമാണ്.

*ചേരുവകള്‍*

*അരിപ്പൊടി- അര കപ്പ്*

*വെള്ളം – മൂന്ന് കപ്പ്*

*ഉപ്പ്*

*എണ്ണ ഒരു സ്പൂണ്‍*

*തയ്യാറാക്കുന്ന വിധം*

*ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഒരു തുള്ളി വെളിച്ചെണ്ണയും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളയ്ക്കണം എന്നത് പ്രധാനമാണ്. വെള്ളം തിളച്ചു വരുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ഇട്ട് ഒരു തവി കൊണ്ട് നന്നായി ഇളക്കുക.*

*പൊടി വെള്ളവുമായി നന്നായി യോജിച്ചു കഴിഞ്ഞാൽ തീ അണച്ച് പാത്രം അടച്ചു വെക്കുക (5 മിനിറ്റ് ആവിയിൽ ഇരിക്കട്ടെ). ഇനി ചൂടോടെ കുറച്ചു പൊടി തൂകി കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339521/how-to-make-a-pathiri)