---
title: "കോഴിക്കോട് താമരശ്ശേരിയിൽ  നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച്  അപകടം; അമ്മയും മകളും മരിച്ചു"
english_title: "Mother and daughter die in road accident in Thamarassery, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339506/mother-and-daughter-die-in-road-accident-in-thamarassery-kozhikode"
published_at: "2026-02-01T16:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f317628b12_accident.jpg"
keywords: []
---

# കോഴിക്കോട് താമരശ്ശേരിയിൽ  നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച്  അപകടം; അമ്മയും മകളും മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം . അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം . അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339506/mother-and-daughter-die-in-road-accident-in-thamarassery-kozhikode)