---
title: "അവഗണനയുടെ ബജറ്റ്; എയിംസും റെയിൽവേയും കൈവിട്ടു, കേരളത്തിന് നിരാശ മാത്രം"
english_title: "Budget of neglect; AIIMS and Railways abandoned, only disappointment for Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339476/budget-of-neglect-aiims-and-railways-abandoned-only-disappointment-for-kerala"
published_at: "2026-02-01T12:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eff6dbccf0_sitharam.jpg"
keywords: []
---

# അവഗണനയുടെ ബജറ്റ്; എയിംസും റെയിൽവേയും കൈവിട്ടു, കേരളത്തിന് നിരാശ മാത്രം

> **Lead Summary:** **ദില്ലി: **ഒന്നര മണിക്കൂറോളം നീണ്ടുനിന്ന കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ നിന്ന് മടങ്ങുമ്പോൾ, പ്രതീക്ഷിച്ചിരുന്ന വലിയ പദ്ധതികളൊന്നും ലഭിക്കാത്തതിന്റെ നിരാശയിലാണ് കേരളം. 

## Article Content

**ദില്ലി: **ഒന്നര മണിക്കൂറോളം നീണ്ടുനിന്ന കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ നിന്ന് മടങ്ങുമ്പോൾ, പ്രതീക്ഷിച്ചിരുന്ന വലിയ പദ്ധതികളൊന്നും ലഭിക്കാത്തതിന്റെ നിരാശയിലാണ് കേരളം. 

മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ വിവിധ വികസന വശങ്ങൾ ധനമന്ത്രി സ്പർശിച്ചെങ്കിലും, കേരളം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളോ പ്രത്യേക പാക്കേജുകളോ ബജറ്റിൽ ഇടംപിടിച്ചില്ല.

എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെം​ഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെം​ഗളൂരു, ദില്ലി - വാരാണസി, വാരാണസി - സിലി​ഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു.

അപൂര്‍വ്വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് എംപിമാർ വിളിച്ചു പറഞ്ഞിരുന്നു.

ബജറ്റിന്‍റെ തുടക്കത്തിൽ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339476/budget-of-neglect-aiims-and-railways-abandoned-only-disappointment-for-kerala)