---
title: "നാളികേര കർഷകർക്ക് ബജറ്റിൽ കൈത്താങ്ങ്; കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ"
english_title: "Union Budget 2026: Budgetary support for coconut farmers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339474/union-budget-2026-budgetary-support-for-coconut-farmers"
published_at: "2026-02-01T12:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ef97b1dc5b_hfd.jpg"
keywords: []
---

# നാളികേര കർഷകർക്ക് ബജറ്റിൽ കൈത്താങ്ങ്; കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ

> **Lead Summary:** **ദില്ലി: **2026-ലെ കേന്ദ്ര ബജറ്റിൽ നാളികേര കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. രാജ്യത്തെ തേങ്ങ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.** **

## Article Content

**ദില്ലി: **2026-ലെ കേന്ദ്ര ബജറ്റിൽ നാളികേര കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. രാജ്യത്തെ തേങ്ങ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.** **

കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ​ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. തെങ്ങ് കൃഷിയിലെ ആധുനികവൽക്കരണത്തിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനും ബജറ്റിൽ ഊന്നൽ നൽകുന്നുണ്ട്. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആ​ഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം നല്‍കും.

കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങുമായി കൈകേൾക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അതുപോലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും. കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും കേന്ദ്രം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍.

തുടര്‍ന്ന് പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 40,000കോടി രൂപ ഇതിനായി നീക്കിവെച്ചു. ആഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339474/union-budget-2026-budgetary-support-for-coconut-farmers)