---
title: "'രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്, എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം' - നിർമല സീതാരാമൻ "
english_title: "Third Budget of the third Modi government, the country's is for stable growth, says NirmalaSitharaman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339469/third-budget-of-the-third-modi-government-the-countrys-is-for-stable-growth-says-nirmalasitharaman-new"
published_at: "2026-02-01T11:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eee0af4079_sitharam.jpg"
keywords: []
---

# 'രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്, എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം' - നിർമല സീതാരാമൻ 

> **Lead Summary:** **ദില്ലി: **രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്കാണ് പ്രാധാന്യം.

## Article Content

**ദില്ലി: **രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റ് അവതരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്കാണ് പ്രാധാന്യം.

രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചു. രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻ്റെ ആദ്യ കർത്തവ്യമെന്നും അവർ പാർലമെന്റിൽ പറഞ്ഞു.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം. ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു.

ഇലക്‌ട്രോണിക് ഉപകരണ ഉത്പാദന പദ്ധതിക്ക് ഇരട്ടിനേട്ടം ഉണ്ടായി. സർക്കാർ നടപ്പാക്കിയ എല്ലാ പരിഷക്കാരങ്ങളും ഫലം കണ്ടു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനിലാണ്. ഇതിനായി 40,000 കോടി നീക്കിവെക്കുമെന്നും ബജറ്റിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339469/third-budget-of-the-third-modi-government-the-countrys-is-for-stable-growth-says-nirmalasitharaman-new)