---
title: "  'ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയെ ആശ്രയിക്കാം' -  ഡൊണാൾഡ് ട്രംപ്"
english_title: "'India can rely on Venezuela instead of buying oil from Iran' - DonaldTrump"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339463/india-can-rely-on-venezuela-instead-of-buying-oil-from-iran-donaldtrump"
published_at: "2026-02-01T10:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ee17f2f500_tramp.jpg"
keywords: []
---

#   'ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയെ ആശ്രയിക്കാം' -  ഡൊണാൾഡ് ട്രംപ്

> **Lead Summary:** ** **ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയെ ആശ്രയിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പല രാജ്യങ്ങളും നിലവിൽ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

## Article Content

** **ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയെ ആശ്രയിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പല രാജ്യങ്ങളും നിലവിൽ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനു പകരമായി ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വാങ്ങാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യയോട് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ജനുവരി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി സംസാരിച്ചിരുന്നു.

റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞയാഴ്ച ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറയുന്നത്. തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ഉള്‍പ്പെടെ, വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് 25% തീരുവ ചുമത്തിയിരുന്നു. വെനസ്വേലന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറുണ്ടാക്കാന്‍ ചൈനയേയും സ്വാഗതം ചെയ്യുന്നതായി ട്രംപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339463/india-can-rely-on-venezuela-instead-of-buying-oil-from-iran-donaldtrump)