---
title: "റഫാ അതിര്‍ത്തി ഇന്ന് തുറക്കും; നിയന്ത്രിത രീതിയിൽ മാത്രം പ്രവേശനം അനുവദിക്കുമെന്ന് ഇസ്രായേൽ"
english_title: "Rafah border to open today; Israel says entry will be allowed only in a controlled manner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339448/rafah-border-to-open-today-israel-says-entry-will-be-allowed-only-in-a-controlled-manner"
published_at: "2026-02-01T08:44:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ec5db09346_7.jpg"
keywords: []
---

# റഫാ അതിര്‍ത്തി ഇന്ന് തുറക്കും; നിയന്ത്രിത രീതിയിൽ മാത്രം പ്രവേശനം അനുവദിക്കുമെന്ന് ഇസ്രായേൽ

> **Lead Summary:** **ഗാസ:** ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള നിർണ്ണായകമായ റഫാ അതിർത്തി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുന്നു.

## Article Content

**ഗാസ:** ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള നിർണ്ണായകമായ റഫാ അതിർത്തി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുന്നു.

2024 മെയ് മാസത്തിൽ ഇസ്രയേൽ അടച്ച ഈ അതിർത്തി വഴി നിയന്ത്രിത രീതിയിലായിരിക്കും പ്രവേശനം അനുവദിക്കുക. യുദ്ധത്തെത്തുടർന്ന് ഗാസ വിട്ടുപോയ ഫലസ്തീനികൾക്ക് മുൻകൂർ അനുമതിയോടെ മടങ്ങിവരാൻ സാധിക്കും.

പ്രതിദിനം നിശ്ചിത എണ്ണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗാസയ്ക്ക് പുറത്തേക്ക് പോകാനും അനുമതിയുണ്ടാകും.

അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു.

ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. എന്നാൽ, അമേരിക്കൻ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസ് ബന്ദികളെ കൈമാറിയിരുന്നു.

ഇതിനിടെ, ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 70,000 കടന്നുവെന്ന് ഇസ്രയേൽ സൈന്യം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339448/rafah-border-to-open-today-israel-says-entry-will-be-allowed-only-in-a-controlled-manner)