---
title: "ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും"
english_title: "Unnikrishnan Potty's bail application will be considered tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339445/unnikrishnan-pottys-bail-application-will-be-considered-tomorrow"
published_at: "2026-02-01T07:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eb9e122ae2_4.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ നാളെ പരിഗണിക്കും

> **Lead Summary:** **തിരുവനന്തപുരം:** കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

## Article Content

**തിരുവനന്തപുരം:** കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. നേരത്തെ, ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും രണ്ട് കേസുകളിലായി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

പ്രതിപട്ടികയിലുള്ള തന്ത്രി കണ്ഠര് രാജീവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളെല്ലാം നാളെയാകും കോടതിയുടെ പരിഗണനയ്ക്ക് വരിക. കേസിലെ മറ്റ് പ്രതികളായിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ മുരാരി ബാബുവും എസ്. ശ്രീകുമാറും നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339445/unnikrishnan-pottys-bail-application-will-be-considered-tomorrow)