---
title: "കര്‍ഷക പ്രയാസങ്ങള്‍ നിരന്തരം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നയാളാണ് - താമരശ്ശേരി ബിഷപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി"
english_title: "Chief Minister praises Thamarassery Bishop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339444/chief-minister-praises-thamarassery-bishop"
published_at: "2026-02-01T07:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eb6ab9fa9b_3.jpg"
keywords: []
---

# കര്‍ഷക പ്രയാസങ്ങള്‍ നിരന്തരം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നയാളാണ് - താമരശ്ശേരി ബിഷപ്പിനെ പ്രശംസിച്ച് മുഖ്യമന്ത്രി

> **Lead Summary:** **കോഴിക്കോട്:**താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

## Article Content

**കോഴിക്കോട്:**താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ബിഷപ്പിന്റെ കർഷകപക്ഷ നിലപാടുകളെ എടുത്തുപറഞ്ഞത്.

കർഷകർക്കായി ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും അവർക്കായി തെരുവിലിറങ്ങി സമരം ചെയ്യാനും മടിയില്ലാത്ത വ്യക്തിത്വമാണ് ബിഷപ്പിന്റേതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കർഷകരെ ജാതിമത ഭേദമന്യേ ഒരുമിച്ച് നിർത്തുന്ന ഒരു വികാരമാണ് ഇൻഫാം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുടിയേറ്റ ചരിത്രവും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കാർഷിക മേഖലയ്ക്ക് സർക്കാർ നൽകുന്ന മുൻഗണനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ സർക്കാർ എന്നും കർഷകർക്കൊപ്പം നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339444/chief-minister-praises-thamarassery-bishop)