---
title: "വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ട കൊല ചെയ്ത സംഭവം; എട്ട് പ്രതികൾക്ക്  ഉപാധികളോടെ ജാമ്യം"
english_title: "Mob murder of guest worker in Walayar; Eight accused granted bail with conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339442/mob-murder-of-guest-worker-in-walayar-eight-accused-granted-bail-with-conditions"
published_at: "2026-02-01T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eb1e194d8c_12.jpg"
keywords: []
---

# വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ട കൊല ചെയ്ത സംഭവം; എട്ട് പ്രതികൾക്ക്  ഉപാധികളോടെ ജാമ്യം

> **Lead Summary:** **പാലക്കാട് : **വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

## Article Content

**പാലക്കാട് : **വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യൽ കോടതിയുടേതാണ് നടപടി. കേസിൽ ആകെ 20 പ്രതികളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും കൂടുതൽ പേരെ ഇനിയും പിടികൂടാനുണ്ട്.

കഴിഞ്ഞ ഡിസംബർ 18-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ദാരുണമായി കൊല്ലപ്പെട്ടത്. കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന ഇയാളെ കണ്ട് സംശയം തോന്നിയ തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. താൻ നിരപരാധിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ, 'ബംഗ്ലാദേശി' ആണോ എന്ന് ചോദിച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339442/mob-murder-of-guest-worker-in-walayar-eight-accused-granted-bail-with-conditions)