---
title: "മലപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം; 26 വാഹനങ്ങൾ കത്തിനശിച്ചു"
english_title: "Fire breaks out at bike workshop in Malappuram; 26 vehicles gutted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339441/fire-breaks-out-at-bike-workshop-in-malappuram-26-vehicles-gutted"
published_at: "2026-02-01T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eae9c6342a_1.jpg"
keywords: []
---

# മലപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം; 26 വാഹനങ്ങൾ കത്തിനശിച്ചു

> **Lead Summary:** **മലപ്പുറം: **മലപ്പുറം ചെറുമുക്കിലെ ബൈക്ക് വർക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ 26 വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ 'ഫ്‌ളൈ വീൽസ്' എന്ന വർക്ക് ഷോപ്പിലാണ് അപകടം സംഭവിച്ചത്. ആളിപ്പടർന്ന തീ സമീപത്തെ മൃഗാശുപത്രിയിലേക്കും വ്യാപിച്ചു.

## Article Content

**മലപ്പുറം: **മലപ്പുറം ചെറുമുക്കിലെ ബൈക്ക് വർക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ 26 വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ 'ഫ്‌ളൈ വീൽസ്' എന്ന വർക്ക് ഷോപ്പിലാണ് അപകടം സംഭവിച്ചത്. ആളിപ്പടർന്ന തീ സമീപത്തെ മൃഗാശുപത്രിയിലേക്കും വ്യാപിച്ചു.

തീപിടുത്തത്തിൽ വർക്ക് ഷോപ്പിലുണ്ടായിരുന്ന ബൈക്കുകൾ പൂർണ്ണമായും നശിച്ചതിന് പുറമെ, മൃഗാശുപത്രിയിലെ മരുന്നുകളും ഔദ്യോഗിക രേഖകളും കത്തിയമർന്നു. വിവരമറിഞ്ഞ് തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339441/fire-breaks-out-at-bike-workshop-in-malappuram-26-vehicles-gutted)