---
title: "അഞ്ച് ജില്ലകളിലായി ബിഎൽഎ ആക്രമണം; പാകിസ്ഥാനിലെ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു"
english_title: "BLA attacks in five districts; 10 security personnel killed in Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339433/bla-attacks-in-five-districts-10-security-personnel-killed-in-pakistan"
published_at: "2026-01-31T22:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e3720a81c0_21.jpg"
keywords: []
---

# അഞ്ച് ജില്ലകളിലായി ബിഎൽഎ ആക്രമണം; പാകിസ്ഥാനിലെ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

> **Lead Summary:** **ഇസ്‌ലാമാബാദ്:** പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ ) നടത്തിയ വ്യാപക ആക്രമണത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഒരേസമയമാണ് വിഘടനവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് തിരിച്ചടിയായി പാക് സേന നടത്തിയ പ്രത്യാക്രമണത്തിൽ 37 വിഘടനവാദികളെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.

## Article Content

**ഇസ്‌ലാമാബാദ്:** പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ ) നടത്തിയ വ്യാപക ആക്രമണത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഒരേസമയമാണ് വിഘടനവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് തിരിച്ചടിയായി പാക് സേന നടത്തിയ പ്രത്യാക്രമണത്തിൽ 37 വിഘടനവാദികളെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.

മാതൃരാജ്യത്തെ സംരക്ഷിക്കാനെന്ന പേരിൽ 'ഓപ്പറേഷൻ ഹെറോഫ്' എന്ന രണ്ടാംഘട്ട പോരാട്ടം തുടങ്ങിയതായി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബിഎൽഎ പ്രഖ്യാപിച്ചു.

സൈനിക കേന്ദ്രങ്ങളെയും പോലീസിനെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യം വച്ചത്. ക്വറ്റ, പാസ്നി, മസ്തൂങ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ പദ്ധതികൾ തകർത്തുവെന്ന് പാക് അധികൃതർ അവകാശപ്പെടുമ്പോഴും മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ധാതുസമ്പന്നമായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യമുയർത്തി പതിറ്റാണ്ടുകളായി ഇവിടെ സായുധ പോരാട്ടം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339433/bla-attacks-in-five-districts-10-security-personnel-killed-in-pakistan)