---
title: "മികച്ച ലൈംഗികശേഷിക്ക് ജീവിതശൈലിയിൽ വരുത്തേണ്ട ഏഴ് മാറ്റങ്ങൾ"
english_title: "Ways to solve sexual problems "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339430/ways-to-solve-sexual-problems"
published_at: "2026-01-31T22:12:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e3144d5a57_health.jpg"
keywords: []
---

# മികച്ച ലൈംഗികശേഷിക്ക് ജീവിതശൈലിയിൽ വരുത്തേണ്ട ഏഴ് മാറ്റങ്ങൾ

> **Lead Summary:** ** **ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാൻ മടിയുള്ള ഒന്നാണ്. എന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണിത്.സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം :

## Article Content

** **ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാൻ മടിയുള്ള ഒന്നാണ്. എന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണിത്.സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം :

*കൂടുതൽ പച്ചക്കറികളും പഴങ്ങളും കഴിക്കാം*

*വെജിറ്റേറിയന്മാരായ പുരുഷന്മാർക്കു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടുമെന്നാണു പഠനങ്ങൾ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലുംനിന്നു ലഭിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ കൂടുതൽ സ്റ്റാമിന നൽകും.*

*ലൈംഗികബന്ധത്തിൽ ഏർപ്പെടുംമുൻപ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്. ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യമുണ്ട്. ഗ്ലൂക്കോസിന്റെയും കലവറയാണിത്. ഇവ രണ്ടും ലൈംഗികബന്ധത്തിനു കൂടുതൽ ശേഷിയും സമയവും നൽകാൻ സഹായിക്കും.*

*ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതു സമയദൈർഘ്യം ലഭിക്കാൻ നല്ലതാണ്. നെല്ലിക്കയിൽ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങൾ ധാരാളമുണ്ട്. ലൈംഗികവേഴ്ചയ്ക്കു മുൻപു സ്ട്രോബറി കഴിച്ചാൽ ഉന്മേഷവും കൂടുതൽ സമയവും കിട്ടും.*

***പുകവലി കുറയ്ക്കുക***

*പുരുഷന്മാരുടെ ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നതാണു പുകവലി. പുകവലി രക്തക്കുഴലുകളെ കട്ടിയാക്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക്, പുകവലിക്കാത്തവർക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ എന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. ഇക്കൂട്ടരിൽ മറ്റു ലൈംഗിക പ്രശ്നങ്ങളും പതിവാണ്.*

***കൈകാലുകൾക്കും വയറിനും നല്ല വ്യായാമം വേണം***

*പതിവായി വ്യായാമം ചെയ്യുന്നവർ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികൾ കരുത്തുറ്റതാണെങ്കിൽ ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും. പതിവായി ബൈസെപ്സിനും ട്രൈസെപ്സിനുമുള്ള വ്യായാമം (കൈകളിലെ മസിലുകൾക്കുള്ള വ്യായാമം) ചെയ്താൽ സമയക്കുറവിന്റെ പ്രശ്നം പരിഹരിക്കാം. *

*ബോഡി- വെയ്റ്റ് എക്സർസൈസും നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുന്ന വ്യായാമങ്ങളാണ് ഇവയെല്ലാം. ഭുജംഗാസനം അടക്കമുള്ള യോഗമുറകളും ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം നൽകാൻ സഹായിക്കുന്നതാണ്.*

***കെഗിൾസ് എക്സർസൈസ്***

*കെഗിൾസ് എക്സർസൈസ്, പെൽവിക് ഫ്ലോർ എക്സർസൈസ് എന്നിവ ലൈംഗികവേഴ്ചയ്ക്കു സമയക്കൂടുതൽ നൽകുന്നവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. താഴെ പറയുന്ന വിധം ഇതു ചെയ്യാം:*

*നിവർന്നു നിന്ന് ഒരു കാൽ മുന്നോട്ടും മറ്റേ കാൽ പിന്നോട്ടും വച്ചു നിൽക്കുക. രണ്ടു പാദങ്ങളും തമ്മിൽ ഒരു മീറ്ററോളം അകലം വേണം. മുൻവശത്തെ മുട്ട് മെല്ലെ വളച്ച് ഇടുപ്പു ഭാഗം മുന്നോട്ടു തള്ളി നിൽക്കുക. 30 സെക്കൻഡ് ഇതേരീതി തുടരുക. രണ്ടു കാലും മാറി മാറി ചെയ്യുക. പത്തു തവണയെങ്കിലും ആവർത്തിക്കുക.*

***എഡ്ജിങ് പരിശീലിക്കുക***

*സമയക്കുറവു സ്വയം പരിഹരിക്കാവുന്ന ലളിതമായ രീതിയാണ് എഡ്ജിങ്. ലൈംഗികവേഴ്ച സ്ഖലനത്തോടടുക്കുമ്പോൾ പെട്ടെന്ന് എല്ലാ ചലനങ്ങളും നിർത്തുക. കുറച്ചു സമയത്തിനുശേഷം വീണ്ടും തുടങ്ങുക. ഇതു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ നിയന്ത്രണവും സമയവും നൽകും.*

***സ്ക്യൂസ് ടെക്നിക്***

*സ്ഖലനം നടക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ ലിംഗത്തിന്റെ അഗ്രത്തിൽ വിരലുകളുപയോഗിച്ച് അമർത്തിപ്പിടിക്കുന്ന രീതിയാണു സ്ക്യൂസ് ടെക്നിക്. ഇങ്ങനെ ചെയ്യുമ്പോൾ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും കൂടുതൽ സമയം കിട്ടുകയും ചെയ്യും.*

***നല്ല ഉറക്കം കൂടിയേ തീരൂ***

*ദിവസം അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്ത പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറവായിരിക്കും. അത് ലൈംഗികശേഷി കുറയ്ക്കും. അതിനാൽ ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339430/ways-to-solve-sexual-problems)