---
title: " കാണുമ്പോൾ മുഖം ചുളിക്കേണ്ട..., ഗ്രാമ്പുവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും  "
english_title: "Benefits of cloves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339426/benefits-of-cloves"
published_at: "2026-01-31T21:38:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697e2bf38d95e_WhatsApp_Image_2026-01-31_at_9.41.03_PM.jpeg"
keywords: []
---

#  കാണുമ്പോൾ മുഖം ചുളിക്കേണ്ട..., ഗ്രാമ്പുവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും  

> **Lead Summary:** ** ** ഭക്ഷണത്തിന് രുചിയും ഗന്ധവും നൽകുന്ന കേവലം ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല ഗ്രാമ്പൂ; പോഷകഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും ഒരു കലവറ കൂടിയാണിത്. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും നൂറ്റാണ്ടുകളായി ഗ്രാമ്പൂവിന് വലിയ പ്രാധാന്യമുണ്ട്.

## Article Content

** ** ഭക്ഷണത്തിന് രുചിയും ഗന്ധവും നൽകുന്ന കേവലം ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല ഗ്രാമ്പൂ; പോഷകഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും ഒരു കലവറ കൂടിയാണിത്. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും നൂറ്റാണ്ടുകളായി ഗ്രാമ്പൂവിന് വലിയ പ്രാധാന്യമുണ്ട്.

*പല്ല് വേദന ശമിപ്പിക്കുന്നു വായിലെ ദുര്‍ഗന്ധം അകറ്റുന്നു*

*ദിവസവും ഒന്നോ രണ്ടോ ഗ്രാമ്പൂ ചവയ്ക്കുന്നത് പല്ല് വേദന ശമിപ്പിക്കുകയും, വായ്‌നാറ്റം തടയുകയും, മോണകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.*

*ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും*

*ഗ്രാമ്പുവിന് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാനും, വയറിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു.*

*പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു, അണുബാധ തടയുന്നു*

*ഗ്രാമ്പുവില്‍ ആന്റീ ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുളളതുകൊണ്ട് അത് രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും വായിലെ ബാക്ടീരിയ, തൊണ്ടയിലെ അണുബാധ, ചില ശ്വസന രോഗാണുക്കള്‍ എന്നിവയെ നിയന്ത്രിക്കാനും കഴിയും.*

*പ്രമേഹത്തെ നിയന്ത്രിക്കുന്നു*

*രക്തത്തിലെ പഞ്ചസാരെ നിയന്ത്രിക്കാന്‍ ഗ്രാമ്പുവിന് പങ്കുണ്ടന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രാമ്പുവിലെ സംയുക്തങ്ങള്‍ ഇന്‍സുലിന്‍ സംവേദനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില പഠനത്തില്‍ പറയുന്നുണ്ട്.*

*കരളിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു*

*കരളിനെ വിഷവിമുക്തമാക്കാനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പുവിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും കരളിന്റെ ആരോഗ്യത്തെ സഹായിക്കും. എന്നാല്‍ കരള്‍ രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാവൂ.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339426/benefits-of-cloves)