---
title: "'കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ട്; കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത' - ബിനോയ് വിശ്വം "
english_title: " binoy viswam about central budget"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339404/binoy-viswam-about-central-budget"
published_at: "2026-01-31T18:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dffe8c2026_binoy_vishvam.jpg"
keywords: []
---

# 'കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ട്; കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത' - ബിനോയ് വിശ്വം 

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത. കേന്ദ്ര ബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിന് വേണ്ട പരിഗണന കിട്ടുമോ എന്ന് സംശയമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പതിവ് പോലെ കേരളത്തെ മറക്കാന്‍ ആണ് സാധ്യത. കേന്ദ്ര ബജറ്റില്‍ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ്.

കര്‍ഷകര്‍ അടക്കമുള്ള രാജ്യത്തിന്റെ അന്നദാതാക്കളെ മറക്കരുത്. കര്‍ഷകര്‍ക്ക് പറഞ്ഞ താങ്ങുവിലയെപ്പറ്റി എന്ത് പറയും എന്നാണ് അറിയേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.  എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ടും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങള്‍ക്ക് ഇപ്പോഴും പ്രതീക്ഷ എല്‍ഡിഎഫിലാണ്. ഗൃഹ സന്ദര്‍ശനത്തില്‍ ഭംഗി വാക്ക് കേള്‍ക്കാന്‍ പോയതല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും പറഞ്ഞു.

ജനപക്ഷ ഭരണത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇനിയും ഈ സര്‍ക്കാര്‍ തന്നെ വരണമെന്ന് ആഗ്രഹിക്കുകയാണ് ജനങ്ങള്‍. തിരുത്തേണ്ടത് തിരുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും. യാത്ര വലിയ മുന്നേറ്റം ആകും. സിപിഐ മുഖ്യമന്ത്രി എന്നെങ്കിലും കേരള ചരിത്രത്തില്‍ ഉണ്ടാകും. എന്ന് വരും എന്ന് പറഞ്ഞിട്ടില്ല. എപ്പോള്‍ എങ്കിലും അത് ഉണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339404/binoy-viswam-about-central-budget)