---
title: "എങ്ങനെ വിശ്വസിക്കും....? ഒന്നാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ"
english_title: "Government school teacher arrested for sexually assaulting first grader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339362/government-school-teacher-arrested-for-sexually-assaulting-first-grader"
published_at: "2026-01-31T15:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dd6472818b_pocso_case.jpg"
keywords: []
---

# എങ്ങനെ വിശ്വസിക്കും....? ഒന്നാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **ടിക്കംഗഡ്: ( **[www.truevisionnews.com]** ) ** മധ്യപ്രദേശിലെ ടിക്കംഗഡ് ജില്ലയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പാലേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

## Article Content

**ടിക്കംഗഡ്: ( **[www.truevisionnews.com]** ) ** മധ്യപ്രദേശിലെ ടിക്കംഗഡ് ജില്ലയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പാലേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

സ്കൂളിലെത്തിയ പെൺകുട്ടിയോട് അധ്യാപകൻ മോശമായി പെരുമാറുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും പാലേര പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടുകയും അധ്യാപകനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് കേസെടുക്കുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ടിക്കംഗഡ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് വിക്രം സിംഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339362/government-school-teacher-arrested-for-sexually-assaulting-first-grader)