---
title: "ഐഫോൺ 18 സീരീസിൽ മാറ്റങ്ങൾ; ജയപ്രിയ മോഡല്‍ സെപ്റ്റംബറില്‍ പുറത്തിറക്കില്ല"
english_title: "Changes in iPhone 18 series; Jayapriya model will not be released in September"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339351/changes-in-iphone-18-series-jayapriya-model-will-not-be-released-in-september"
published_at: "2026-01-31T15:11:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dcebcb35f9_phone.jpg"
keywords: []
---

# ഐഫോൺ 18 സീരീസിൽ മാറ്റങ്ങൾ; ജയപ്രിയ മോഡല്‍ സെപ്റ്റംബറില്‍ പുറത്തിറക്കില്ല

> **Lead Summary:** **[**ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 18 സീരീസിൽ പതിവ് രീതികളിൽ നിന്ന് വലിയ മാറ്റമുണ്ടാകുമെന്ന് സൂചന. 2026-ൽ പുറത്തിറങ്ങുന്ന ഐഫോൺ 18 സീരീസിൽ സ്റ്റാൻഡേർഡ് മോഡൽ ഉൾപ്പെട്ടേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി ഓരോ വർഷവും ബേസ് മോഡലും പ്രോ വേരിയന്റുകളും ഒന്നിച്ച് പുറത്തിറക്കുന്നതാണ് ആപ്പിളിന്റെ ശൈലി.

## Article Content

**[**ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 18 സീരീസിൽ പതിവ് രീതികളിൽ നിന്ന് വലിയ മാറ്റമുണ്ടാകുമെന്ന് സൂചന. 2026-ൽ പുറത്തിറങ്ങുന്ന ഐഫോൺ 18 സീരീസിൽ സ്റ്റാൻഡേർഡ് മോഡൽ ഉൾപ്പെട്ടേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി ഓരോ വർഷവും ബേസ് മോഡലും പ്രോ വേരിയന്റുകളും ഒന്നിച്ച് പുറത്തിറക്കുന്നതാണ് ആപ്പിളിന്റെ ശൈലി.

2026 സെപ്റ്റംബറിലെ ലോഞ്ചിൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ 'ഐഫോൺ ഫോൾഡ്' അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഐഫോൺ 18 സ്റ്റാൻഡേർഡ് മോഡലിന്റെ പുറത്തിറക്കൽ 2027-ലേക്ക് മാറ്റിയേക്കും. 2027 ആദ്യം പുറത്തിറങ്ങുന്ന ഐഫോൺ എയർ 2-വിനൊപ്പമായിരിക്കും ഈ മോഡൽ വിപണിയിലെത്തുകയെന്നാണ് സൂചന.

ഐഫോൺ 15 മുതൽ 17 വരെയുള്ള മോഡലുകളിൽ തുടർന്നുവന്ന ലോഞ്ച് കലണ്ടറിൽ നിന്നുള്ള വലിയൊരു ചുവടുമാറ്റമായിരിക്കും ഇത്.

ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339351/changes-in-iphone-18-series-jayapriya-model-will-not-be-released-in-september)