---
title: "വൈകുന്നേരത്തേക്ക് ചട്ടിപ്പത്തിരി  ഉണ്ടാക്കിയാലോ? എന്നും ഒരേ രീതിയാണെങ്കിൽ ഇന്ന്  വൈറൈറ്റി ആവാം "
english_title: "chattipathiri racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339317/chattipathiri-racipe"
published_at: "2026-01-31T13:16:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697db35ace334_ft.jpg"
keywords: []
---

# വൈകുന്നേരത്തേക്ക് ചട്ടിപ്പത്തിരി  ഉണ്ടാക്കിയാലോ? എന്നും ഒരേ രീതിയാണെങ്കിൽ ഇന്ന്  വൈറൈറ്റി ആവാം 

> **Lead Summary:** ** **മലബാറിലെ പ്രശസ്തമായ ഒരു പലഹാരമാണല്ലോ ചട്ടിപ്പത്തിരി.** **വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം ഇതുകൂടി കഴിക്കാൻ കിട്ടിയാൽ പിന്നെ വേറൊന്നും വേണ്ട ..എങ്ങനെയാണ് അടിപൊളിയായി ചട്ടിപ്പത്തിരി ഉണ്ടാക്കാം എന്ന് നോക്കാം ....

## Article Content

** **മലബാറിലെ പ്രശസ്തമായ ഒരു പലഹാരമാണല്ലോ ചട്ടിപ്പത്തിരി.** **വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം ഇതുകൂടി കഴിക്കാൻ കിട്ടിയാൽ പിന്നെ വേറൊന്നും വേണ്ട ..എങ്ങനെയാണ് അടിപൊളിയായി ചട്ടിപ്പത്തിരി ഉണ്ടാക്കാം എന്ന് നോക്കാം ....

*മൈദ *

*മുട്ട*

*ഉപ്പ്*

*കശുവണ്ടി*

*കിസ്മിസ് *

*കസ്സ്കസ്സ് *

*പഞ്ചസാര*

*ഏലയ്ക്ക (പൊടിച്ചത്) *

*നെയ്യ് *

*ചുവന്നുള്ളി*

*മസാലയ്ക്കുള്ള കൂട്ട്*

*ചിക്കൻ *

*ഉപ്പ് പാകത്തിന് + മുളകുപൊടി, മഞ്ഞൾപ്പൊടി *

*സവാള(നീളത്തിൽ അരിഞ്ഞത്) – ആറ് ഇഞ്ചിയും,വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത്*

*രണ്ട് വലിയ സ്പൂൺ വീതം*

*മുളകുപൊടി – ഒരു ചെറിയ സ്പൂൺ*

*മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ*

*ഗരംമസാല *

തയ്യാറാക്കുന്ന വിധം

*ആദ്യം ചിക്കൻ ഉപ്പ് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അല്പസമയം മാറ്റിവെച്ചശേഷം നന്നായി വറുത്തെടുക്കുക. വറുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക.*

*എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്,എന്നിവ വഴറ്റുക. സവാള, ചുവന്നു തുടങ്ങുമ്പോൾ മുളകുപൊടി ചേർത്ത് വഴറ്റുക.*

*ഇതിലേക്കു പിച്ചിക്കീറി വച്ചിരിക്കുന്ന ചിക്കനും ചേർത്തു നന്നായി മൊരിച്ചു മാറ്റി വയ്ക്കുക. ഇനി മൈദ,ഒരു മുട്ട, ഉപ്പ് എന്നിവ ചേർത്തു നന്നായി കലക്കി ദോശമാവിൻ്റെ പരുവത്തിലാക്കുക. തവ ചൂടാക്കി മാവു കോരിയൊഴിച്ചു കനം കുറച്ചു പരത്തി, 10-12 ദോശ തയാറാക്കുക.*

*ഇതാണ് ഓട്ടട. ബാക്കി മുട്ട, പഞ്ചസാര ഏലയ്ക്കാപ്പൊടി,എന്നിവ ചേർത്ത് മിക്സിയിലടിക്കുക. നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക, ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്കു ചേർത്ത് അടിക്കുക.*

*നോൺസ്റ്റിക്കിന്റെ ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പിൽ വയ്ക്കരുത്) അതിൽ ആദ്യം ഒരു ഓട്ടട വയ്ക്കുക. അതിന്മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക. ഇതിനുമീതെ തയാറാക്കിയ മസാല അല്പം വിതറുക. അടുത്തനിരയിൽ കശുവണ്ടി, കിസ്മിസ് എന്നിവ വിതറുക.*

*ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക. ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസും ധാരാളം വരണം. ഇങ്ങനെ നിറച്ച നോൺസ്റ്റിക് പാൻ അടച്ച് അടുപ്പത്തുവച്ച് ചെറു തീയിൽ മുക്കാൽ മണിക്കൂർ വേവിക്കണം.*

*വെന്ത ശേഷം പാൻ തുറന്നു ചട്ടിപ്പത്തിരി തിരിച്ചിട്ടു രണ്ടു മിനിറ്റുകൂടി വേവിക്കുക. മുകൾ വശവും ചുവന്നു വരാനാണിത്. ഇത്രയും ചെയ്ത് കഴിഞ്ഞാൽ രുചികരമായ ചട്ടിപ്പത്തിരി തയ്യാർ.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339317/chattipathiri-racipe)