---
title: "വ്യാജ പീഡന പരാതി; ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം"
english_title: "Fake harassment complaint; Young man jailed for 32 days in conspiracy by wife and friend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339232/fake-harassment-complaint-young-man-jailed-for-32-days-in-conspiracy-by-wife-and-friend"
published_at: "2026-01-30T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ce6f329ef7_19.jpg"
keywords: []
---

# വ്യാജ പീഡന പരാതി; ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഡാലോചനയിൽ യുവാവ് ജയിലിലായത് 32 ദിവസം

> **Lead Summary:** **കൊച്ചി:** വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി പ്രതിയെ വെറുതെ വിട്ടു. ഈ കേസിൽ പ്രതിയെ 32 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.

## Article Content

**കൊച്ചി:** വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി പ്രതിയെ വെറുതെ വിട്ടു. ഈ കേസിൽ പ്രതിയെ 32 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.

പറവൂർ അതിവേഗ കോടതിയാണ് മാളികംപീടിക അറയ്ക്കൽ വീട്ടിൽ താരിഖിനെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസാണിത്.

ആലുവ വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. 2019 ജൂലൈ 24-ന് താരിഖിന്റെ വീട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2020 നവംബർ 11-നാണ് യുവതി മൊഴി നൽകിയത്.

താരിഖിന്റെ ഭാര്യയും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും, സമാനമായ മറ്റൊരു പീഡന പരാതി കൂടി യുവതി നൽകിയിട്ടുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം വിചാരണ വേളയിൽ കോടതി ശരിവച്ചു.

മകളുടെ കസ്റ്റഡി നേടുന്നതിനായി കെട്ടിച്ചമച്ചതാണ് ഈ കേസെന്ന വാദവും കോടതി അംഗീകരിച്ചു. താരിഖിന്റെ ഭാര്യയും മാതാവും മൈനറായ മകളെയും കൂട്ടി പരാതിക്കാരിയുടെ വീട് സന്ദർശിച്ചതും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339232/fake-harassment-complaint-young-man-jailed-for-32-days-in-conspiracy-by-wife-and-friend)