---
title: "'പെരതാമസം' വേഴ്സസ് 'കുട്ടൂഷ'; ഭാഷാപ്രയോഗങ്ങളുമായി ആദിലയും നൂറയും, വീഡിയോ വൈറൽ!"
english_title: "Adila and Noora with idioms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339194/adila-and-noora-with-idioms"
published_at: "2026-01-30T16:53:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c94bbae37a_TALK.jpg"
keywords: []
---

# 'പെരതാമസം' വേഴ്സസ് 'കുട്ടൂഷ'; ഭാഷാപ്രയോഗങ്ങളുമായി ആദിലയും നൂറയും, വീഡിയോ വൈറൽ!

> **Lead Summary:** **[[truevisionnews.com] ]**ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ആദിലയും നൂറയും തങ്ങളുടെ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു. കൊച്ചി സ്വദേശിയായ ആദിലയും കോഴിക്കോട്ടുകാരിയായ നൂറയും തമ്മിലുള്ള പ്രാദേശിക ഭാഷാവൈവിധ്യങ്ങളെ കുറിച്ചുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

**[[truevisionnews.com] ]**ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ആദിലയും നൂറയും തങ്ങളുടെ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നു. കൊച്ചി സ്വദേശിയായ ആദിലയും കോഴിക്കോട്ടുകാരിയായ നൂറയും തമ്മിലുള്ള പ്രാദേശിക ഭാഷാവൈവിധ്യങ്ങളെ കുറിച്ചുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗൃഹപ്രവേശത്തെ കൊച്ചിയിൽ 'പെരതാമസം' എന്ന് വിളിക്കുമ്പോൾ കോഴിക്കോട് അത് 'കുട്ടൂഷ' ആണെന്ന് നൂറ പറയുന്നു. തണ്ണിമത്തനെ കൊച്ചിക്കാർ അതേപടി വിളിക്കുമ്പോൾ കോഴിക്കോട്ടുകാർക്ക് അത് 'ബത്തക്ക'യാണ്. 'നീ' എന്ന വാക്കിന് പകരം കോഴിക്കോട്ടുകാർ ഉപയോഗിക്കുന്ന 'ഞ്ഞ്' എന്ന പ്രയോഗത്തെ ആദില വീഡിയോയിൽ രസകരമായി ട്രോളുന്നുമുണ്ട്.

കൊച്ചിയിലെ 'ചെമ്മീൻ' കോഴിക്കോട്ടെത്തുമ്പോൾ 'കൊഞ്ചലായും', ആദിലയുടെ നാട്ടിലെ 'അദ്ദേഹം' നൂറയുടെ നാട്ടിൽ 'മൂപ്പര്' ആയും മാറുന്ന കാഴ്ച വീഡിയോയിൽ കാണാം. ബിഗ് ബോസ് ഹൗസിൽ 95, 99 ദിവസങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും ഇരുവരും തമ്മിലുള്ള ഈ രസകരമായ കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339194/adila-and-noora-with-idioms)