---
title: "മാനസിക സംഘർഷങ്ങളെ മറികടക്കാൻ കുട്ടികളെ ഒരുക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതെന്ന് വിദഗ്ധർ"
english_title: "Children should be prepared to overcome mental stress."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339193/children-should-be-prepared-to-overcome-mental-stress"
published_at: "2026-01-30T16:48:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c939b1fe0c_EDU.jpg"
keywords: []
---

# മാനസിക സംഘർഷങ്ങളെ മറികടക്കാൻ കുട്ടികളെ ഒരുക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വലുതെന്ന് വിദഗ്ധർ

> **Lead Summary:** **[[truevisionnews.com]] **ജീവിതത്തിലെ പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർണ്ണായക പങ്ക് വഹിക്കണമെന്ന് കൊച്ചിയിൽ നടന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ' ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**[[truevisionnews.com]] **ജീവിതത്തിലെ പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർണ്ണായക പങ്ക് വഹിക്കണമെന്ന് കൊച്ചിയിൽ നടന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ' ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

സമ്മിറ്റിന്റെ ആദ്യദിനത്തിൽ നടന്ന 'ബിയോണ്ട് ദി ഹാഷ്‌ടാഗ് - ആക്ഷൻ ഫോർ ചേഞ്ച്' എന്ന സംവാദത്തിലാണ് പ്രമുഖർ നിലപാടുകൾ വ്യക്തമാക്കിയത്. ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ വിപത്തുകളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാൻ നിയമനടപടികൾ മാത്രം പോരെന്നും, ലഹരിയുടെ ആവശ്യകത ഇല്ലാതാക്കുന്ന തരത്തിലുള്ള ബോധവൽക്കരണമാണ് ആവശ്യമെന്നും എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് പറഞ്ഞു.

കായികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടുന്നതിലൂടെ മാത്രമേ മാറ്റങ്ങൾ സാധ്യമാകൂ എന്നും കളക്ടർ ചൂണ്ടിക്കാട്ടി. യുവതലമുറ രാഷ്ട്രീയത്തോട് പുലർത്തുന്ന വിമുഖത അവസാനിപ്പിക്കണമെന്ന് സംവാദത്തിൽ പങ്കെടുത്ത യുവജന സംഘടനാനേതാക്കൾ ആഹ്വാനം ചെയ്തു.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജനീഷ് ഒ.ജെ, ദേശീയ സെക്രട്ടറി എബിൻ വർക്കി, ജില്ലാ പഞ്ചായത്തംഗം ജ്യൂബിൾ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നതിലൂടെ മാത്രമേ ആ രംഗത്തെ നവീകരിക്കാനും സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339193/children-should-be-prepared-to-overcome-mental-stress)