---
title: "ദേശീയ നേതൃത്വത്തിലേക്ക് രമ്യ ഹരിദാസ്; യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം"
english_title: "RamyaHaridas to join national leadership; appointed as member of Youth Congress disciplinary committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339186/ramyaharidas-to-join-national-leadership-appointed-as-member-of-youth-congress-disciplinary-committee"
published_at: "2026-01-30T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c9051a5dc0_ramya.jpg"
keywords: []
---

# ദേശീയ നേതൃത്വത്തിലേക്ക് രമ്യ ഹരിദാസ്; യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

> **Lead Summary:** **പാലക്കാട്: **മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി നിയമിച്ചു .

## Article Content

**പാലക്കാട്: **മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അച്ചടക്ക സമിതി അംഗമായി നിയമിച്ചു .

ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് നിയമന വിവരം അറിയിച്ചതെന്ന് രമ്യ ഹരിദാസ് തന്‍റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

തന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് കാരണമായ പ്രസ്ഥാനം ഏൽപ്പിച്ച ഈ പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കുന്നുവെന്നും അവർ പ്രതികരിച്ചു. ദേശീയ തലത്തിൽ പാർട്ടിയുടെ വനിതാ വിഭാഗത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339186/ramyaharidas-to-join-national-leadership-appointed-as-member-of-youth-congress-disciplinary-committee)